ഒറ്റയ്ക്കു പൊരുതിനേടിയ വിജയം ഭാഗ്യലക്ഷ്മിയുടേത് ജീവിതം നൽകിയ ധൈര്യം അറിയാം ഈ പെൺജീവിതം

ഇന്ന് ചർച്ചകളിൽ ഭാഗ്യലക്ഷ്മി എന്ന ഡബ്ബിങ് ആർട്ടിസ്റ്റ് വീണ്ടും നിറയുകയാണല്ലോ നഗരത്തിന്റെ ഓരം പറ്റി ഒരു ഒറ്റമുറിയിലിരുന്ന് തന്റെ യൂട്യൂബ് ചാനലുടെ അങ്ങേയറ്റം അസഭ്യമായ അസ്ലീലം വിളിച്ചുപറഞ്ഞു കൊണ്ടേയിരുന്ന ഒരു മനുഷ്യൻ കേട്ടാലറയ്ക്കുന്ന രതി വൈകൃതങ്ങളുടെ കഥകൾ പറയുന്ന ഒരു വിജയ് പി നായർ സമൂഹത്തിലെ എല്ലാ സ്ത്രീകൾക്കും അയാൾ വെർബൽ റൈപിന്നുള്ള ഇരകളാണ് ബോധേശ്വരന്റെ മകളായ ഇന്ന് ജീവിച്ചിരിക്കുന്നതിൽ കേരള സമൂഹത്തിന് ഏറ്റവും ആദരണീയായ സ്ത്രീ സുഗതകുമാരി ടീച്ചർ മുതൽ പലരും ഒടുവിൽ ആ ഇരയായത്

ഭാഗ്യലക്ഷ്മിയാണ് ഓരോ സിനിമയുടെ ഡബ്ബിങ് കഴിയുമ്പോഴും അവർ ഓരോരുത്തർക്കും ഒപ്പമാണ് കിടക്ക പങ്കിടുന്നത് എന്നു തുടങ്ങി രതി വൈകൃതത്തിന്റെ കഥകൾ പറഞ്ഞ അയാളെപ്പറ്റി പോലീസിൽ പരാതി നൽകിയിട്ടും പ്രതികരണം ഒന്നും ഉണ്ടായില്ല എന്നറിയുന്നു തുടർന്ന് ശ്രീലക്ഷ്മി അറക്കലിനും ദിയസനയ്ക്കും ഒപ്പം
അയാളെ തിരഞ്ഞു കണ്ടു പിടിച്ച ഭാഗ്യലക്ഷ്മി താമസ സ്ഥലത്തെത്തി കയ്യേറ്റം ചെയ്യുകയും മാപ്പുപറയ്ക്കുകയുമാണ് ഉണ്ടായത് പൊതുസമൂഹം ഒരുവേള അമ്പരക്കുക യും പിന്നെ ഇരുപക്ഷവും ചേർന്ന് വാദപ്രതിവാദങ്ങൾ നടത്തുകയും ചെയ്യുന്ന ഈ വേളയിൽ പക്ഷേ അവരെ അറിയാവുന്ന ഭാഗ്യലക്ഷ്മി എന്ന സ്ത്രീയെ അറിയാവുന്ന എല്ലാവർക്കും അറിയാം ജീവിതത്തിൽ അവർക്ക് സഹിക്കാനാവാത്ത ഒരേയൊരു കാര്യം മാത്രമേ ഉള്ളൂ സ്ത്രീത്വത്തിന് ഏൽക്കുന്ന മുറിപ്പാട് ആ ആത്മാഭിമാനത്തിന്റെ പരിവപ്പെടലിന്റെ കഥ പറയാൻ ഒരു ചിത്രം മാത്രം ഓർത്താൽ മതിയാകും പെറ്റമ്മയുടെ മൃതദേഹവും പേറി ഗംഗേ എം എൻ സ്ട്രീറ്റിലെ ഓല മേഞ്ഞ കുഞ്ഞു വീട്ടിലേക്ക് ആംബുലൻസിൽ ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന ഒരു പത്തു വയസ്സുകാരി പെൺകുട്ടി ആ ഒരു ചിത്രം മാത്രം മതി ഒരുപക്ഷേ ആ ബാല്യത്തിന്റെ വിങ്ങൽ ഒരു തുള്ളി ഉള്ളിൽ പകർന്നാൽ മാത്രം മതി ശിഷ്ട കാലം മുഴുവനും അവൾ ആരായിരുന്നു എന്ന് മനസ്സിലാക്കാൻ ഭാഗ്യലക്ഷ്മി എന്ന ഡബ്ബിങ് ആർട്ടിസ്‌റ്റിനെ അറിയാൻ. 1962 ന് കോഴിക്കോട് ജില്ലയിലാണ് ഭാഗ്യലക്ഷ്മിയുടെ ജനനം അച്ഛൻ കുമാരൻ നായർ അമ്മ ഭാർഗവി ശൈശവത്തിന്റെ നേർത്ത ഓർമകളിലെവിടെയോ തന്റെ ഒപ്പം ഒളിച്ചു കളിക്കുന്ന അച്ഛന്റെ മുഖം മാത്രമേ ഭാഗ്യലക്ഷ്മിക്ക് ഓർമ്മയുള്ളൂ

Leave a Reply

Your email address will not be published. Required fields are marked *