വൈറൽ ഗായിക റാണു മൊണ്ടലിന് പുതിയ പാട്ടും ലുക്കും സമൂഹമാധ്യമങ്ങളിൽ വീണ്ടും ചർച്ചയാകുന്നു. ട്രെൻറിക്കായ കച്ചാ ബദം എന്ന പാട്ടുപാടുന്നതിൻ്റെ വീഡിയോയാണ് ഇപ്പോൾ പുറത്തുവന്നത്. നവവധുവിനെ പോലെയാണ് റാണു മൊണ്ടൽ വീഡിയോയിൽ പ്രത്യക്ഷപ്പെട്ടത്.റാണുവിൻ്റെ വീഡിയോ ചുരുങ്ങിയ സമയത്തിനകം വൈറലായി. പാട്ടിനും വേഷപകർച്ചയ്ക്കുമെതിരെ കടുത്ത വിമർശനമാണ് ഉയരുന്നത്. ഗായികയുടെ വിവാഹം കഴിഞ്ഞുവെന്നാണ് വസ്ത്രധാരണം കണ്ട് പലരും ചോദിക്കുന്നത്. പാട്ടിൽ അതൃപ്തരായ പ്രേക്ഷകർ രൂക്ഷമായാണ് പ്രതികരിക്കുന്നത്.
കച്ചാ ബദം പാട്ടിനെ ഇങ്ങനെ പാടി നശിപ്പിക്കേണ്ടിയിരുന്നില്ല എന്ന് നിരവധിപേർ കുറിച്ചു. വഴിയോര കച്ചവടക്കാരൻ ഭുവൻ ഭട്ടാക്കർപാടി വൈറലാക്കിയ ഗാനമാണ് കച്ചാ ബദം. കൊൽക്കത്തയിലെ റെയിൽവേ സ്റ്റേഷനിലിരുന്ന് ഉപജീവനത്തിനായി പാട്ടു പാടി സമൂഹമാധ്യമ ലോകത്തിൻ്റെ ശ്രദ്ധ നേടിയ ഗായികയാണ് റാണു മൊണ്ടൽ. പ്രശസ്തയായതോടെ സംഗീതസംവിധായകൻ ഹിമേശ് രശ്മിയ ഹാപ്പി ഹർദി ആൻ്റ് ഹീർ എന്ന ചിത്രത്തിൽ പാടാൻ ഗായികയ്ക്ക് അവസരം കൊടുത്തിരുന്നു. പിന്നീട് പലപ്പോഴായി പാട്ടിൻ്റെയും പെരുമാറ്റത്തിൻ്റെയും പേരിൽ റാണു വിവാദത്തിലും അകപ്പെട്ടിരുന്നു. അതിനു പിന്നാലെയാണ് ഇപ്പോൾ പുതിയ വീഡിയോ.നിരവധി പേരാണ് വിമർശനങ്ങളുമായി രംഗത്തെത്തിയിട്ടുള്ളത് .