ചാലക്കുടിയിൽ വച്ച് മ,മ്മൂ,ട്ടി, പോലീസ് പിടിയിലായപ്പോൾ…

ഏറ്റവും പ്രിയപ്പെട്ട “മമ്മൂക്ക”-യോടൊപ്പം. ഓർമവെച്ച നാൾ “മമ്മൂക്ക”-യാണ് എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട നടൻ. നാൽപത് വർഷത്തോളമായി അതിന് ഒരു മാറ്റവും ഇല്ല. ഇന്ന് ചാലക്കുടിയിൽ വെച്ച് അപ്രതീക്ഷിതമായി അദ്ദേഹത്തെ കണ്ടു സംസാരിച്ചു ഫോട്ടോ എടുത്തു.ഒരുപാട് സന്തോഷം “മമ്മൂക്ക”. ഈ വാക്കുകൾ കേരള പോലീസിൽ വുമൺ പോലീസ് കോൺസ്റ്റബിളായി ജോലി നോക്കുന്ന “ശില പിഎം”-ന്റെതാണ്. “ശില” തൻറെ ഫെയ്‌സ് ബുക്കിൽ “മമ്മൂട്ടിക്ക്” ഒപ്പമുള്ള സെൽഫി ചിത്രങ്ങളും പോസ്റ്റ് ചെയ്താണ് ഇത്തരം ഒരു കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.

ചാലക്കുടിയിൽ പോലീസ് ഡ്യുട്ടി ചെയ്യുന്നതിനിടയിൽ അപ്രതീക്ഷിതമായാണ് “മമ്മൂക്ക”-യെ കാണുന്നത്.kl07cx0369എന്ന റെജിസ്റ്റർ നമ്പറിലുള്ള ലാൻഡറോവർ ഡിഫൻഡർ എസ് യു വി -യിലാണ് “മമ്മൂക്ക” ചാലക്കുടിയിലേക്ക് എത്തിയത്. കാറിന്റെ സ്റ്റൈലും മുരൾച്ചയും കേട്ടാണ് എല്ലാവരും വണ്ടി ശ്രദ്ധിച്ചത്.ഡ്രൈവർ സീറ്റിലിരിക്കുന്ന സിംഹത്തെ കണ്ട് ആദ്യമൊന്ന് ഞെട്ടി. ദൈവമേ ഇത് സ്വപ്നമാണോ എന്നാണ് ആദ്യം ചിന്തിച്ചത്.പതിവുള്ള കൂളിംഗ് ഗ്ലാസും വെച്ച് സ്റ്റൈലൻ ലുക്കിൽ “മമ്മൂട്ടി”.വാഹന പരിശോധന നടക്കുമ്പോളാണ് “മമ്മൂട്ടി”-യുടെ വാഹനം അവിടേക്ക് വന്നെത്തിയത്.

നിറപുഞ്ചിരിയോടെ “മമ്മൂക്ക” കുശലം ചോദിച്ചപ്പോൾ എല്ലാവർക്കും ആവേശമായി.മടിച്ച് മടിച്ചാണെങ്കിലും ഒരു സെൽഫി ചോദിച്ചു. ഒന്ന് മതിയോ എന്ന് മറുപടി. അതോടെ ധൈര്യമായി. ഇഷ്ട്ടാനുസരണം ഫോട്ടോ എടുക്കാൻ പറ്റി. പോലീസ് ഡ്യുട്ടിയെ പറ്റിയും കുടുംബത്തെ പറ്റിയും ഒക്കെ “മമ്മൂട്ടി” അന്വേഷിച്ചു ഡ്യുട്ടിയിലുണ്ടായിരുന്ന എല്ലാ പോലീസുകാരും “മമ്മൂക്ക”-ക്കൊപ്പം ഫോട്ടോ എടുത്തു. എല്ലാവരോടും സുഖാന്വേഷണം നടത്തിയാണ് “മമ്മൂട്ടി” മടങ്ങിയത്.ഇത്രയും സിമ്പിൾ ആയ “മമ്മൂക്ക”-യെ ആണോ കുറെ പേർ ജാഡ മനുഷ്യൻ എന്നൊക്കെ കുറ്റപ്പെടുത്തുന്നത്.അവിടെ ഉണ്ടായിരുന്നവർക്കെല്ലാം ഇത്തരമൊരു സംശയമാണ് ഉണ്ടായിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *