ആരാധകരുടെ മുറവിളി! പ്രതീക്ഷയുടെ പൊങ്ങാത്ത ഭാരമേറ്റി മ,മ്മൂ,ട്ടി,

ഭൂരിഭാഗം മലയാളികൾക്കും അന്യമായ ഭാഷയാണ് കന്നഡ. കന്നഡത്തിലെ ഒരു വാക്ക് പോലും അറിയില്ല. തമിഴും ഹിന്ദിയും വലിയ പ്രശ്നമില്ല.തെലുങ്കാണെങ്കിൽ സിനിമകണ്ട പരിചയം ഉണ്ട്. പക്ഷെ കന്നഡ മലയാളിക്ക് അന്യഭാഷ തന്നെ. പക്ഷെ ആ കന്നഡത്തിലെ ഒരു സിനിമയാണ് ഇപ്പോൾ കേരളത്തിൽ വന്ന് പ്രേക്ഷകരുടെ മനം കവർന്നിരിക്കുന്നത്. എന്ന് മാത്രവുമല്ല മലയാള സിനിമയെ നാണം കെടുത്തുകയും ചെയ്തു.രജനിയുടെയും, വിജയ് യുടെയും, തലയുടേയും, ഒക്കെ ബ്രമാണ്ട പടങ്ങൾ വിചാരിച്ചിട്ട് നടക്കാത്ത കാര്യമാണ് ഈ കന്നഡ ചിത്രം ഒറ്റ ദിവസം കൊണ്ട് ഇവിടെ സാധിച്ചത്.

അല്ലു അർജുന്റെ തെലുങ്ക് പടങ്ങൾക്ക് പോലും ആ ഭാഗ്യം ഉണ്ടായിട്ടില്ല. കേരളത്തിലെ ആദ്യ ദിന കളക്ഷൻ റെക്കോർഡ് kgf 2 അടിച്ചുകൊണ്ടുപോയി. കേരളത്തിൽ അൻപതുകോടി ക്ലബ്ബിലേക്ക് പടം കുതിക്കുന്നു.
മലയാളനാട്ടിൽ ഇന്നും വിലസുന്ന പുലിമുരുകനും, ലൂസിഫറും, വരെ വിറച്ചു തുടങ്ങി. നാണക്കേട് എന്നല്ലാതെ എന്ത് പറയാൻ. ഇവിടുത്തെ ഏത് സൂപ്പർ താരമാണ് മലയാള സിനിമയുടെ നഷ്ടപ്പെട്ടുപോയ ആ പ്രതാപത്തെ വീണ്ടെടുക്കുക. പ്രസക്തമായ ഈ ചോദ്യമാണ് ആരാധകർ ചോദിക്കുന്നത്.

മേയ് ഒന്നിന് പ്രേക്ഷകർ കാത്തു കാത്തിരുന്ന “സേതുരാമയ്യർ” സീരിസിലെ അഞ്ചാമത്തെ ചിത്രം സി.ബി.ഐ. ഫൈ.വ്. ദി. ബ്രെ.യി.ൻ. റിലീസിനെത്തുകയാണ് ഭീഷ്മ പർവ്വത്തിന്റെ വിജയത്തിളക്കത്തിൽ നിൽക്കുന്ന “മമ്മൂക്ക” വിചാരിച്ചാൽ kgf -ൽ നിന്നും മലയാള സിനിമയുടെ റെക്കോർഡ് തിരിച്ചുപിടിക്കാനാകുമെന്നാണ് ഒരു വിഭാഗം ആരാധകരുടെ പ്രതീക്ഷ.

“മമ്മൂക്ക” മനസ്സുവെച്ചാൽ “സേതുരാമയ്യർ” വന്ന് റോക്കി ഭായിയെ പൊട്ടിക്കും. ആദ്യദിന കളക്ഷൻ റെക്കോർഡ് തിരുത്തി കുറിക്കും. ആരാധകരുടെ മുറവിളി ഇങ്ങനെ. പക്ഷെ ഉൽഘണ്ഠകൾ ബാക്കിയാണ്. കാരണം kgf 2 ഒരു ഫയർ ബാൻഡാണ്. അത്തരം ഒരു മാസ്സ് ചിത്രത്തെ മലർത്തിയടിക്കാൻ സി.ബി.ഐ. ഫൈ.വ്. പോലുള്ള ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലറിന് സാധിക്കുമോ എന്ന് സംശയമാണ്. എന്നാലും “മമ്മൂട്ടി” ആരാധകർ പ്രതീക്ഷയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *