ഒരു വ്യക്തിയുടെ കയ്യിൽ ഒരു പത്തു രൂപ നോട്ട് ലഭിച്ചു.ആ നോട്ടിൽ എഴുതിയിരിക്കുന്നത് കണ്ടു അദ്ദേഹം തന്നെ ഒരു നിമിഷം ഞെട്ടിപ്പോയി.പത്തു രൂപ നോട്ടിൽ കുറിച്ചിട്ട പ്രണയ ലേഖനമാണ് സോഷ്യൽ മീഡിയ ലോകത്തു ഇന്ന് നിറയുന്നത്.കല്യാണത്തിന് മുമ്പ് നമുക്ക് ഒളിച്ചോടണമെന്നു കാമുകനോട് ആവശ്യപ്പെടുന്നതാണ് കുറിപ്പ്.നോട്ട് കൈമാറിക്കിട്ടിയ വ്യക്തി ട്വിറ്ററിൽ പോസ്റ്റ് ചെയ്തതോടെയാണ് പ്രണയ ലേഖനം വൈറൽ ആയതു.കുസുമം എന്ന പേരായ യുവതിയാണ് കാമുകനായ വിശാലിന് പത്തു രൂപ നോട്ടിൽ കത്തെഴുതിയിരുന്നു.വീട്ടുകാർ ഉറപ്പിച്ച വിവാഹത്തിൽ നിന്നും രക്ഷപ്പെടണമെന്നാണ് യുവതിയുടെ ആവശ്യവും.
കത്തിൽ എഴുതിയിരിക്കുന്നത് ഇങ്ങനെയാണ് “വിശാൽ ഏപ്രിൽ 26 ന് എന്റെ വിവാഹം തീരുമാനിച്ചിരിക്കുകയാണ്.ഇവിടെ നിന്നും എന്നെ രക്ഷിക്കൂ ഞാൻ നിന്നെ ഒരുപാട് സ്നേഹിക്കുന്നു.ഒരുപാട് സ്നേഹത്തോടെ നിന്റെ കുസുമം “.എന്നാണു യുവതി നോട്ടിൽ കുറിച്ചിരിക്കുന്നത്.ട്വിറ്ററിലെ ശക്തി അറിയട്ടെ.ഏപ്രിൽ 26 ന് കുസുമത്തിന്റെ ഈ സന്ദേശം വിശാൽ അറിയട്ടെ.സ്നേഹിക്കുന്ന രണ്ടു മനസ്സുകൾ ഒരുമിക്കട്ടെ.എന്നായിരുന്നു ട്വിറ്ററിൽ പങ്കുവെച്ചിരുന്നത്.എന്തായാലൂം ഈ പത്തു രൂപ നോട്ടും അതിൽ എഴുതിയ വാക്കുകളും ഇപ്പോൾ വൈറലായിരിക്കുകയാണ്.