സ്വപ്നം കണ്ട വീട്ടിൽ ജീവിതം പൂർത്തീകരിക്കാൻ ആകാതെ ഇവരുടെ മടക്കം – നടുങ്ങി നാട്ടുകാർ.!!

സ്വപ്നം കണ്ട വീട്ടിൽ ജീവിതം പൂർത്തീകരിക്കാൻ ആകാതെ ഇവരുടെ മടക്കം – നടുങ്ങി നാട്ടുകാർ ഇടുക്കി പുറ്റടിയിൽ വീടിനു തീ പിടിച്ചത് ഷോർട്ട് സർക്കൂട്ട് കാരണം എന്ന് പ്രാഥമിക വിവരം.തീ പിടുത്തത്തിൽ വീന്ദ്രന്‍ (50), ഭാര്യ ഉഷ (45) എന്നിവരാണ് മ,രി,ച്ച,ത്. വീ. ഗുരുതരമായി പൊ,ള്ള,ലേ,റ്റ മകള്‍ ശ്രീധന്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് പുലര്‍ച്ചെ ഒരുമണിയോടെയാണ് സംഭവം.ഹോളിക്രോസ് കോളജിന് സമീപത്താണ് ഇവരുടെ വീട്. രണ്ടുദിവസം മുമ്പാണ് കുടുംബം പുതിയ വീട്ടിലേക്ക് താമസം മാറിയത്. അതുവരെ വാടകയ്ക്കായിരുന്നു രവീന്ദ്രനും കുടുംബവും താമസിച്ചിരുന്നത്. ലൈഫ് പദ്ധതിയിലൂടെ ലഭിച്ച വീടാണിത്.

പുലര്‍ച്ചെക്ക് മകള്‍ ശ്രീധന്യ അലറി വിളിച്ച് പുറത്തേക്ക് വന്നപ്പോഴാണ് നാട്ടുകാര്‍ വിവരമറിയുന്നത് . പൊള്ളലേറ്റ ശ്രീധന്യയെ നാട്ടുകാര്‍ ഉടന്‍ ആശുപത്രിയിലെത്തിച്ചു. തുടര്‍ന്ന് പൊലിസിനെയും ഫയര്‍ഫോഴ്‌സിനെയും വിവരമറിയിച്ചു. ഇവര്‍ കൂടി എത്തിയ ശേഷമാണ് തീ അണച്ചത്.രവീന്ദ്രനെയും ഉഷയെയും ആദ്യം കട്ടപ്പനയിലെ ആശുപത്രിയിലേക്കാണ് കൊണ്ടുപോയത്. എന്നാല്‍ ഇരുവരുടെയും ജീവന്‍ രക്ഷിക്കാനായില്ല. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപ്പിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. പൊള്ളല്‍ ഗുരുതരമായതിനാല്‍ ശ്രീധന്യയെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. രവീന്ദ്രന്റെയും ഉഷയുടെയും മൃ,ത,ദേ,ഹം ഇടുക്കി മെഡിക്കല്‍ കോളജിലാണുള്ളത്. സോപ്പും സോപ്പുല്‍പ്പന്നങ്ങളും വില്‍പ്പന നടത്തിവരികയായിരുന്നു രവീന്ദ്രന്‍.

Leave a Reply

Your email address will not be published. Required fields are marked *