ബലാൽസംഗ പരാതിയിൽ പ്രതികരണവുമായി നടനും നിർമാതാവുമായ വിജയ്ബാബു. വാർത്ത പുറത്തു വന്നതിന് പിന്നാലെ ഫെയ്‌സ് ബുക്ക് ലൈവിൽ വന്നാണ് താരം പരാതിക്കാരിക്കെതിരെ തുറന്നടിച്ചത്. സിനിമ നടിയായ പരാതിക്കാരിയുടെ പേര് താരം വെളിപ്പെടുത്തുകയും ചെയ്തു.സിനിമയിൽ കൂടുതൽ അവസരം നൽകാം എന്ന് പറഞ്ഞ് പീഡിപ്പിച്ചു എന്നാണ് വിജയ് ബാബുവിനെതിരായ പരാതി. ഈ മാസം ഇരുപത്തിരണ്ടിനാണ് യുവതി എറണാംകുളം സൗത്ത് പോലീസിൽ പരാതി നൽകുന്നത്.തുടർന്ന് വിജയ്ബാബു വിനെതിരെ ബലാൽസംഗക്കുറ്റം ചുമത്തി കേസ്സെടുത്തു. അതിന് പിന്നാലെയാണ് പരാതിക്കാരിക്ക് എതിരെ വിമർശനവുമായി താരം രംഗത്തെത്തിയത്.
താൻ തെറ്റ് ചെയ്തിട്ടില്ല എന്നും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ മാത്രം പേടിച്ചാൽ മതിയെന്നും വിജയ്‌ബാബു പറഞ്ഞു. താനാണ് ശരിക്കും ഇര. തന്റെ കുടുംബവും സ്നേഹിക്കുന്നവരും ദുഃഖം അനുഭവിക്കുമ്പോൾ എതിർ കക്ഷി സുഖമായിരിക്കുകയാണ്.പരാതികരിയുമായി ഉള്ള ബന്ധത്തെ കുറിച്ചും വിജയ്‌ബാബു പറഞ്ഞു.2018-മുതൽ ഈ കുട്ടിയെ അറിയാം അഞ്ചുവർഷത്തെ പരിചയത്തിൽ ആ കുട്ടിയുമായി ഒന്നും ഉണ്ടായിട്ടില്ല. തന്റെ സിനിമയിൽ കൃത്യമായി ഓഡിഷൻ ചെയ്ത് അഭിനയിക്കുകയാണ് ചെയ്തത്.
ചിത്രത്തിന്റെ വിജയത്തിന് ശേഷമാണ് ബന്ധം സ്ഥാപിക്കുന്നത്. തനിക്ക് ഡിപ്രഷനാണ് എന്ന് പറഞ്ഞു ഇങ്ങോട്ടു വരികയായിരുന്നു.മാർച്ച് മുതൽ പരാതിക്കാരി അയച്ച സന്ദേശങ്ങളും നാനൂറോളം സ്ക്രീൻ ഷോട്ടുകളും തന്റെ കയ്യിൽ കൈവശം ഉണ്ട്. അത് പുറത്ത് വിടാൻ തയ്യാറാണെന്നും വിജയ്‌ബാബു പറഞ്ഞു.പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയതിൻറെ പേരിൽ വരുന്ന കേസിൽ പേടിയില്ലെന്നും താരം പറഞ്ഞു.താൻ നിർമിച്ച സിനിമയായ ഹോമിലെ നായികയുടെ പേര് വ്യക്തമായി താരം പറയുന്നുണ്ട്.തനിക്കെതിരെ കേസ് കൊടുത്ത് സുഖിച്ച് ജീവിക്കേണ്ടെന്നും തന്നെ അപകീർത്തി പെടുത്തിയതിന് കേസ്സ് നൽകുമെന്നും വിജയ്‌ബാബു ലൈവിൽ പറയുന്നു.