വി,ജ,യ്, ബാ,ബു,വിനെ അന്വേഷിച്ച് പോലീസ് – പക്ഷെ കണ്ടെത്താൻ ഇതുവരെ കഴിഞ്ഞില്ല – ഒളിവിൽ എന്നു പോലീസ്

കോഴിക്കോട് സ്വദേശിനിയുടെ പരാതി പ്രകാരം കേസ്സെടുത്തതിന് പിന്നാലെ നടനും നിർമാതാവുമായ “വിജയ് ബാബു” ഒളിവിലെന്ന് പോലീസിന്റെ നിഗമനം. “വിജയ് ബാബു”-വിനെ ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല. കേസ്സ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ “വിജയ്‌ബാബു”-വുമായി പോലീസ് ഫോണിൽ ബന്ധപ്പെട്ടിരുന്നു. ഗോവയിലാണെന്ന മറുപടിയാണ് പൊലീസിന് ആദ്യം ലഭിച്ചത്.ഇതിന്റെ അടിസ്ഥാനത്തിൽ പ്രത്യേക അന്വേഷണ സംഘം ഗോവയിൽ പോയി അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. പിന്നീട് “വിജയ്‌ബാബു”-വുമായി ബന്ധപ്പെടാൻ പൊലീസിന് സാദിച്ചിട്ടുമില്ല.

“വിജയ്‌ബാബു”-വിനായി അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.ഡിജിറ്റൽ തെളിവുകളുടെ സഹായത്തോടെയാണ് അന്വേഷണം നടക്കുന്നത്.കൊച്ചിയിലെ ഫ്ലാറ്റിൽ വെച്ച് നിരവധി തവണ ബലാൽത്സംഗം ചെയ്തു എന്നാണ് പരാതിയിലെ ആരോപണം. ഈ മാസം ഇരുപത്തിരണ്ടിനാണ് യുവതി സൗത്ത് പോലീസിൽ പരാതി നൽകിയത്.ബലാൽത്സംഗം, ഗുരുതരമായി പരിക്കേൽപ്പിക്കൽ, ഭീഷണിപ്പെടുത്തൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് പോലീസ് കേസ്സ് എടുത്തത്. പരാതി വാർത്ത ആയതിന് പിന്നാലെ തെറ്റ് ചെയ്തിട്ടില്ലെന്ന് വിശദീകരണവുമായി “വിജയ്‌ബാബു” ഫെയ്‌സ്‌ബുക്ക്‌ ലൈവിൽ രംഗത്ത് വന്നു.

പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയായിരുന്നു ലൈവ്. താൻ തെറ്റുചെയ്തിട്ടില്ലാത്തത് കൊണ്ട് ഭയക്കുന്നില്ല എന്നായിരുന്നു വിശദീകരണം. പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയത് കൊണ്ട് വരുന്ന കേസ്സുകൾ നേരിടാൻ തയ്യാറാണെന്ന് “വിജയ്‌ബാബു” പറഞ്ഞു. പരാതിക്കാരിക്കും കുടുംബത്തിനും എതിരെ നിയമ നടപടി സ്വീകരിക്കും എന്നും യതാർത്ത ഇര താനാണ് എന്നുമാണ് “വിജയ്‌ബാബു” ലൈവിലൂടെ പറഞ്ഞത്.എന്നാൽ അദ്ദേഹം ഇപ്പോൾ ഒളിവിലാണ് ഉള്ളത്. പൊലീസിന് ഇതുവരെ അദ്ദേഹത്തെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *