സ്റ്റാഫ്നഴ്സിന്റെ കയ്യിൽനിന്നും വഴുതി തറയിൽവീണ നവജാത ശിശു മരിച്ചുവെന്ന ഞെട്ടിക്കുന്ന വാർത്തയാണ് പുറത്തുവരുന്നത്.ലക്നൗ മള്ഹവരിലെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം.പ്രസവശേഷം കുഞ്ഞിനെ ടവ്വലിൽ പൊതിയാതെ നഴ്സ് എടുത്തതിനെ തുടർന്ന് കയ്യിൽനിന്നും വഴുതി വീഴുകയായിരുന്നുവെന്നആണ് റിപ്പോർട്ട് എന്നാൽ നിലത്തുവീണ കുഞ്ഞ് മരിച്ചതോടെ ശിശു മറിച്ചാണ് പിറന്നതെന്ന് ആശുപത്രി അധികൃതർ പറയുന്നു.കള്ളം പറഞ്ഞ് സംഭവമൊതുക്കാൻ ആശുപത്രി അതികൃധർ ശ്രമിച്ചതോടെ കുടുംബാഗങ്ങൾ പരാതി നൽകി.
അതെ സമയം തലക്കേറ്റ ക്ഷതമാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും സ്ഥിതീകരിച്ചു തുടർന്ന് നഴ്സിനും ആശുപത്രി ജീവനക്കാർക്കുമെതിരെ പോലീസ് കേസ് എടുത്തു.സംഭവം വിവാദമായതോടെ ആശുപത്രി അധികൃതർ നൽകിയ നിർദേശ പ്രകാരമാണ് കുഞ്ഞിന്റെ പോസ്റ്റ്മോർട്ടം നടത്തിയെതെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ അഭിഷേക് പന്ധ്യ് പറഞ്ഞു.ഏപ്രിൽ 20ന് വന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ തലക്കേറ്റ ക്ഷതം മൂലമാണ് മരണം സമാവിച്ചതെന്ന് പറയുന്നതായി അദ്ദേഹം കൂട്ടി ചേർത്തു.സംഭവം നടന്നത് ഏപ്രിൽ 19നാൻ എന്നാൽ സംഭവം സംവദിച്ച കൂടുതൽ വിവരങ്ങൾക് പിതാവ് ജീവൻ പോലീസിനോട് വെക്തമാക്കി.