റിമിടോമിയുടെ “വിവാഹം” ആധികാരികമായി നടി പറയുന്നു സ്നേഹിക്കുന്നവരും | Rimi tomy about Marriage

ഒറ്റപ്പെടുത്താൻ ശ്രമിക്കുന്നവർ കുടുംബമായാണ് കഴിയുന്നത്. ഭർത്താവും കുട്ടികളും കുടുംബവും സെക്സും എല്ലാം ഉള്ളവർ വളരെ ഭംഗിയായി ഉപദേശിക്കും ഒറ്റപ്പെട്ട് കഴിയുന്നവരെ. നീ ഭാഗ്യവതിയാണ് ഒന്നും അറിയണ്ടല്ലോ ഒറ്റക്കാണ് സുഖമെന്നല്ലാം. പക്ഷെ അതൊന്നുമല്ല സത്യം. ഉള്ളവന് പറയാൻ എളുപ്പമാണ് നമ്മൾ ജീവിച്ചതിന് തെളിവ് വേണമെങ്കിൽ നമ്മൾ സമ്പാദിച്ചത് ഫലവത്താകണമെങ്കിൽ നമുക്കും കുടുംബവും കുട്ടികളും വേണം. “റിമി”-യുടെ പുതിയ വിശേഷങ്ങൾ. കല്യാണമായോ? “റിമി” എന്ന തലക്കെട്ടോടെ പുറത്തു വിട്ട വീഡിയോയിലാണ് “റിമിടോമി” വ്യാജ വിവാഹ വാർത്തകളെ കുറിച്ച് പറയുന്നത്.

ഞാൻ പ്രത്യേക ഒരു കാര്യം പറയാനാണ് വന്നത്.രണ്ട് ദിവസമായി എനിക്ക് കോളുകളാണ് ടൈറ്റിലിൽ പറഞ്ഞത് പോലെ കല്യാണമായോ? “റിമി” എന്നാണ് എല്ലാവരും വിളിച്ച് ചോദിക്കുന്നത്.എന്തുകൊണ്ടാണ് നമ്മളോടൊന്നും ചോദിക്കാതെ ഇങ്ങനെ വാർത്ത വരുന്നത് എന്ന് എനിക്കറിയില്ല. ഇനി അങ്ങനെ എന്തെങ്കിലും ഭാവിയിൽ ഉണ്ടെങ്കിൽ ഞാൻ നിങ്ങളോട് പറയാതിരിക്കുമോ? എന്നും “റിമിടോമി” ചോദിക്കുന്നു.ഇപ്പോൾ ഇങ്ങനെയൊക്കെ അങ്ങ് പോകുന്നു ഞാൻ.

എന്തെങ്കിലും പുതിയ കാര്യങ്ങൾ ഒക്കെ വരുമ്പോൾ ആദ്യം ഞാൻ നിങ്ങളെ അടുത്ത് പറയും. അപ്പോൾ വിശ്വസിച്ചാൽ മതി കെട്ടോ. ഇപ്പോൾ ഞാൻ ഇങ്ങനെ അങ്ങ് ജീവിച്ചു പൊയ്‌ക്കോട്ടെ. സംശയങ്ങൾ എല്ലാം തീർന്നു എന്ന് വിചാരിക്കുന്നു. സ്വന്തക്കാരും ബന്ധുക്കളും എല്ലാവരും വിളിക്കുന്നു ഇനി ആരും വിളിക്കില്ലല്ലോ അല്ലേ? എന്നും പറഞ്ഞാണ് “റിമിടോമി” വീഡിയോ നിറുത്തുന്നത്. ഗായികയായും അവതാരികയായും നടിയായും “റിമി” മലയാളത്തിന്റെ ഇഷ്ടനടിയാണ്.

Leave a Reply

Your email address will not be published. Required fields are marked *