കളക്ടര്‍മാര്‍ക്ക് കല്യാണം! ശ്രീറാം വെങ്കിട്ടരാമനും രേണുരാജും വിവാഹിതരായി; ബ്രാഹ്മണ ആചാരണപ്രകാരം.!!

കേരളം ഇന്ന് സാക്ഷിയായിരിക്കുന്നത് രണ്ടു യുവ ഐ എ എസുകാരുടെ വിവാഹത്തിനാണ് ആലപ്പുഴ ജില്ലാ കലക്‌ടർ ഡോക്ടർ രേണു രാജും ആരോഗ്യ വകുപ്പ് ജോയിൻ സെക്രട്ടറിയും കേരള മെഡിക്കൽ സർവീസ് കോർപ്പറേഷൻ എം ഡി യുമായ ഡോക്ടർ ശ്രീറാം വെങ്കിട്ട രാമനുമാണ് വിവാഹിതരായത് ചോറ്റാനിക്കര ദേവി ക്ഷേത്രത്തിന് സമീപമുള്ള ആഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത് എം ബി ബി എസ് ബിരുദ പഠനം പൂർത്തിയാക്കിയ ശേഷമാണ് ഇരുവരും സിവിൽ സർവീസിൽ എത്തുന്നത്. രണ്ടാം റാങ്കോടെയാണ് രണ്ടു പേരും സിവിൽ സർവീസ് പാസായത്.ദേവികുളം സബ് കളക്റ്ററിയിരുന്നപ്പോൾ കയ്യേറ്റം ഒഴിപ്പിക്കലിലൂടെ ശ്രദ്ധ നേടിയവരാണ് ഇരുവരും എന്ന പ്രതേകത കൂടിയുണ്ട് ചങ്ങനാശ്ശേരി സ്വദേശിയായ രേണുവിൻറെ രണ്ടാം വിവാഹമാണ് ഇത് എറണാംകുളം പണം പള്ളി നഗർ സ്വദേശിയായ ശ്രീ റാമിൻറെ ആദ്യ വിവാഹവും 2019 ൽ മാധ്യമപ്രവർത്തകൻ കെഎം ബഷീർ കാറിടിച്ച് മരിച്ച കേസിലെ പ്രതിയായതോടെ ശ്രീ റാമിനെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തിരുന്നു.

പിന്നീട് ദീർഘ നാളുകൾക്ക് ശേഷമാണ് ആരോഗ്യ വകുപ്പിലെത്തുന്നത് വിവാഹം കഴിക്കാനുള്ള തീരുമാനം രേണുവും ശ്രീ റാമും കഴിഞ്ഞ ദിവസം ഐ എ എസ് സുഹൃത്തുക്കളെ വാട്സാപ്പിലൂടെയാണ് അറിയിച്ചത് കെ എസ് ആർ ടി സി റിട്ടേർഡ് ജീവനക്കാരൻ രാജശേഖരൻ നായരുടെയും വി എം ലതയുടെയും മകളാണ് രേണു സഹപാഠിയായ ഡോക്ടറുമായുള്ള വിവാഹ ബന്ധം രേണു രാജ് നേരത്തെ വേർ പിരിഞ്ഞിരുന്നു ആദ്യ വിവാഹ ശേഷം ഭർത്താവിൻറെ കൂടി പിന്തുണയോടെയാണ് രേണു ഐ എ എസ് നേടിയത്

എന്നാൽ ഈ ബന്ധം അധികനാൾ നീണ്ടുപോയില്ല ശ്രീ റാമിൻറെ ആദ്യ വിവാഹമാണ് ഇത് അതിനാൽ തന്നെ ബ്രാഹ്മണ ആചാര പ്രകാരമാണ് വിവാഹം നടത്തിയത് ബ്രാഹ്മണ വധുവിൻറെ ഉടയാടകളും ആഭരങ്ങളുമാണ് രേണു ധരിച്ചത് അച്ഛൻറെ മടിയിലിരുന്ന രേണുവിന് ശ്രീരാം താലി ചാർത്തുന്ന ചിത്രങ്ങളും പുറത്തു വന്നിട്ടുണ്ട് കല്യാണ വേദിയിലേക്ക് ഐ എ എസുകാർ ആരും തന്നെ എത്തിയിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *