വിജയ്‌ബാബുവിനെതിരെ പീ,ഡ,ന, ആരോപണവുമായി യുവനടി രംഗത്തെത്തിയ സംഭവത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് മോഡലും ആക്ടിവിസ്റ്റുമായ “ജോമോൾ ജോസഫ്” സ്നേഹബന്ധം തകർന്നാൽ തന്റെ ലൈംഗിക പങ്കാളിയായിരുന്ന ആളുടെ പേരിൽ ബലാൽസംഗ ആരോപണവും റേപ്പ് കേസുമായി മുന്നോട്ടു വരുന്നത് ഇപ്പോൾ ഒരു ഫാഷനായി വരികയാണെന്ന് ജോമോൾ പറയുന്നു. ലൈഗിക ബന്ധത്തിൽ ഏർപ്പെടുന്നത് തൻറെ പങ്കാളിയായ പുരുഷന് മാത്രം സുഖം കൊടുക്കാനാണെന്ന തോന്നല് ഉണ്ടാകുന്നു എന്നാണ് “ജോമോൾ ജോസഫ്” ചോദിക്കുന്നത്.
“ജോമോൾ ജോസഫി”-ന്റെ ഫെയ്‌സ് ബുക്ക് കുറിപ്പ് ഇങ്ങനെ.കള്ളനാണയങ്ങളെ തുരത്തുകതന്നെ വേണം. സ്നേഹബന്ധത്തിൽ നിൽക്കുമ്പോൾ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയും പുരോഗമന നിലപാടുകളുടെ ഭാഗമായി നിലകൊള്ളുകയും ചെയ്യുന്ന പലപെൺകുട്ടികളും. ആ സ്നേഹബന്ധം തകർന്നാൽ തന്റെ ലൈംഗിക പങ്കാളി ആയിരുന്ന ആളുടെ പേരിൽ ബലാത്സംഗവും റേപ്പുകേസുമായി ഇപ്പോൾ മുന്നോട്ട് വരുന്നത് ഒരു ഫാഷനായി മാറിയിരിക്കുകയാണ്.ഇവർ പറയുന്നത് കേട്ടാൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് തന്റെ പങ്കാളിയായ പുരുഷന് മാത്രം സുഖം കൊടുക്കാനാണെന്ന തോന്നലുണ്ടാകുന്നു.
റിലേഷൻഷിപ്പിലായിരിക്കുമ്പോൾ ലൈംഗിക സുഖം അനുഭവിച്ച ശേഷം എങ്ങനെയാണ് അയാൾക്കെതിരെ ഇത്തരം “ബലാത്സംഗ” ആരോപണം ഉന്നയിക്കാൻ മനസ്സ് അനുവദിക്കുന്നത്.ഡോക്സ് റിലേഷനിൽ നിന്നും പുറത്തു വരുന്നത് പോലെയോ ഡോക്സ് റിലേഷൻ എതിരെ പ്രതികരിക്കുന്നത് പോലെയാണോ. ഇത്തരം സംഭവങ്ങൾ വിശദീകരിക്കുന്നത് സ്ത്രീ പക്ഷമാണെന്ന് ഞാൻ കരുതുന്നില്ല. സ്ത്രീപക്ഷ നിയമങ്ങൾ ഉപയോഗിച്ച് റിവഞ്ച് തീർക്കാനോ വ്യക്തികളെ നശിപ്പിക്കാനോ ആയി ആര് ശ്രമിച്ചാലും തെറ്റാണ്.
ഒരു തവണ ലൈംഗിക ബന്ധത്തിന് സമ്മതിക്കാതിരുന്നപ്പോൾ അയാൾ ശാരീരികമായി ഉപദ്രവിച്ചു എന്നത് ആ പെൺകുട്ടികളുടെ വാക്കുകളാണ്. അത്തരം ഉപദ്രവം അയാളിൽ നിന്നും ഉണ്ടായി എങ്കിൽ അത് വളരെ തെറ്റാണ്.പെൺകുട്ടി പറഞ്ഞ ആ വാക്കുകൾക്കിടയിൽ തന്നെ പലപ്പോഴും സ്വന്തം താൽപര്യപ്രകാരം ബന്ധപ്പെട്ടിട്ടുണ്ട് എന്ന് എനിക്ക് മാത്രമല്ല വായിക്കാൻ കഴിഞ്ഞത്.ഇത്രയും കാലമായി അയാൾ തന്നെ “ബലാൽസംഗം” ചെയ്യുകയായിരുന്നു എന്ന പെൺകുട്ടിയുടെ ആരോപണം ഇതിൽ തന്നെ റദ്‌ചെയ്യപ്പെടുകയല്ലേ.
മീറ്റു എന്നത് ശക്തമായ ഒരു കാമ്പയിനാണ്. കള്ള ആരോപണവുമായി വ്യക്തികളെ തകർക്കാനോ വ്യക്തി വിരോധം തീർക്കാനോ സ്വാർത്ഥ താല്പര്യങ്ങൾക്കായോ ആരെങ്കിലും മീറ്റു കാമ്പയിൻ ദുരുപയോഗം ചെയ്താൽ അതുവഴി മീറ്റു കാമ്പയിൻന്റെ വിശ്വാസിത തകർക്കാനെ ഉപകരിക്കൂ.
അത്തരം എന്ത് നീക്കങ്ങളും ചെറുത്ത് തോൽപ്പിക്കപ്പെട്ടിട്ടില്ല എങ്കിൽ ദുരിതങ്ങൾ അനുഭവിക്കുന്ന നിരവധി സ്ത്രീകൾകളുടെ ജീവിതങ്ങളെ ബാധിക്കുന്ന വിഷയമായി മാറും. അതുകൊണ്ട് കള്ളനാണയങ്ങളെ തിരിച്ചറിയുകയും തുറന്നുകാണിക്കുകയും ഒറ്റപ്പെടുത്തുകയും ചെയ്ത് തന്നെ മുന്നോട്ട് പോകേണ്ടത് അത്യന്താപേക്ഷിതമാണ്. യഥാർത്ഥ ഇരകളെയും സർവ്വയർമാരെയും കഷ്ട്ടത്തിലാക്കരുത് എന്ന് അഭ്യർത്ഥിക്കുന്നു.