വാപ്പച്ചി ഇങ്ങനെയൊക്കെ പറഞ്ഞാൽ മുട്ടിടിക്കാതിരിക്കുന്നതെങ്ങനെ?

മെഗാസ്റ്റാർ “മമ്മൂട്ടി” മികച്ച ഒരു നടൻ മാത്രമല്ല മികച്ച ഒരു ഡ്രൈവറും മികച്ച ഫോട്ടോ ഗ്രാഫറും ഒക്കെയാണെന്ന് നമ്മൾക്ക് എല്ലാവർക്കും അറിയാം. “മോഹൻലാലി”-നെ ഉൾപ്പെടെ മോഡലാക്കി അദ്ദേഹം എടുത്ത ചിത്രങ്ങൾ പല കാലങ്ങളിൽ ആരാധകർക്കിടയിൽ വൈറലായിട്ടുണ്ട്. ഇപ്പോൾ “മമ്മൂട്ടി”-യുടെ മകൻ “ദുൽഖർ സൽമാൻ” തന്നെ വാപ്പച്ചി എടുത്ത തൻറെ ചിത്രത്തിന് രസകരമായ കമന്റുമായി സോഷ്യൽമീഡിയയിൽ എത്തി. “വെട്ടത്തോട്ടു മാറിനിൽക്കടാ”, “ക്യാമറയിലേക്ക് നോക്കെടോ”, “വരുത്തിചിരി ചിരിക്കല്ലേ” ഇങ്ങനെ ഒക്കെയുള്ള നിർദേശങ്ങളുമായി ക്യാമറക്ക് പിറകിൽ “മമ്മൂട്ടി” നിൽക്കുമ്പോൾ മുട്ട് ഇടിക്കാതിരിക്കുന്നത് എങ്ങിനെ എന്നാണ് “ദുൽഖറി”-ന്റെ കമന്റ്.

ഒപ്പം “മമ്മൂട്ടി” എടുത്ത മനോഹരമായ തന്റെ മൂന്ന് ചിത്രങ്ങളും “ദുൽഖർസൽമാൻ” പങ്കുവെച്ചിട്ടുണ്ട്. ഈ ചിത്രങ്ങളിൽ “ദുൽഖറി”-ന്റെ മുഖത്തേക്ക് വീണ് കിടക്കുന്ന വെയിൽ വെട്ടത്തിന്റെ ഷൈടും സ്കിൻ ടോണും ഒക്കെ മനോഹരമാണ്. ഷുട്ടിംഗ് ഇടവേളകളിലാണ് ഇരുവരും വീട്ടിൽ കണ്ടുമുട്ടാറുള്ളത്. “ദുൽഖർസൽമാൻ” വിവാഹിതനായി മാറി എങ്കിലും ഇന്നും അച്ഛനമ്മമാർക്കൊപ്പം ഒരേ വീട്ടിലാണ് താമസം. മാത്രവുമല്ല അച്ഛനും മകനും തമ്മിലുള്ള അടുപ്പവും വിശ്വാസവും മറ്റെല്ലാ കുടുംബങ്ങൾക്കും മാതൃകയുമാണ്.

Leave a Reply

Your email address will not be published. Required fields are marked *