CBI 5 നേപ്പറ്റി “സുരേഷ് ഗോപി”-ക്കും പറയാനുണ്ട്…

പ്രേക്ഷകർ കാത്തിരുന്ന “മമ്മൂട്ടി” ചിത്രം “cbi 5 the brain” ഇന്ന് പ്രേക്ഷകർക്കരികിലേക്ക് എത്തിയപ്പോൾ പതിനേഴ് വർഷങ്ങൾക്ക് ശേഷം ചിരിച്ച മുഖത്തോടെ കുറ്റവാളികളെ അഭിമുഖീകരിക്കുന്ന ഭേദ്യത്തിലൂടെയല്ല ബുദ്ധിയിലൂടെയാണ് കുറ്റം തെളിയിക്കേണ്ടത് എന്ന് പ്രേക്ഷകർക്ക് കാണിച്ചുകൊടുത്ത “സിബിഐ” ഓഫീസർ സേ.തു.രാ.മ.യ്യ.ർ. വെള്ളിത്തിരയിൽ എത്തുമ്പോൾ സാദാരണ പ്രേക്ഷകരും സെലിബ്രിറ്റികളും ഒന്നുപോലെ പടം കാണാൻ തയ്യാറെടുക്കുകയാണ്.”cbi 5″-നെ പറ്റിയും സേ,തു,രാ,മ,യ്യ,രെ പറ്റിയും നടൻ “സുരേഷ്‌ഗോപി” നടത്തിയ കമന്റ് ശ്രദ്ധേയമാണ്.

സേ,തു,രാ,മ,യ്യ,രും, “സിബിഐ” പടങ്ങളും എന്നാൽ മലയാളികൾക്ക് ഒരു വികാരം തന്നെയാണ്. മലയാളത്തിൽ മറ്റ് ഏത് കഥാപാത്രമാണ് പത്ത് മുപ്പത്തിനാല് വർഷമൊക്കെ ബോറടിപ്പിക്കാതെ ഇവിടെ നിൽക്കുന്നത്.കോമഡി കാരക്ടർ പോലും റിപ്പീറ്റ് ചെയ്യാൻ സംവിധായകർക്ക് പേടിയാണ്. അങ്ങനെ നോക്കുമ്പോൾ “sn സ്വാമി”-യുടെ പേനയുടെ ബലമാണ്.

“മമ്മൂക്ക”-യുടെ ഡെഡിക്കേഷന്റെയും എനര്ജിയുടെയും എക്‌സാമ്പിളാണ്. ഞാനും കൂടെയാണ് “സിബിഐ” യുടെ ആദ്യ ചിത്രം ഇറക്കുമ്പോൾ ഉണ്ടായിരുന്നത്.”സിബിഐ” ഓഫീസർ ഹാരി എന്റെ പോലീസ് വേഷങ്ങളിൽ നിന്നും വെത്യസ്തവേഷങ്ങളിൽ ഒന്നായിരുന്നു.അന്ന് ആദ്യ കാലത്ത് എനിക്കത് വലിയ മൈലേജാണ് തന്നത്. ഇത്രയും വർഷങ്ങൾ പിന്നിട്ടിട്ടും സേ,തു,രാ,മ,യ്യ,ർ,ക്ക്, ഒരു എതിരാളിയില്ല. അതാണ് ആ ക്യാരക്ടറിന്റെ ഗുരുത്വം. “സുരേഷ്‌ഗോപി” പറയുന്നു.

സമയം കിട്ടുമ്പോൾ “cbi 5 the brain” തിയേറ്ററിൽ തന്നെ പോയി കാണുമെന്നും “സുരേഷ്‌ഗോപി” പറഞ്ഞു. അതെ സമയം ഇന്ന് വേൾഡ് വൈഡ് പ്രദർശനത്തിനെത്തിയ “cbi 5 the brain” “മമ്മൂട്ടി”-യുടെ പെർഫോമൻസ് കൊണ്ട് ശ്രദ്ധേയമാവുകയാണ്. “മമ്മൂട്ടി”-ക്കൊപ്പം മുകേഷും, ജഗതി ശ്രീകുമാറും, സായ്‌കുമാറും, രഞ്ജിപണിക്കരും ഒക്കെ അഭിനയിച്ച ഈ ചിത്രം “സിബിഐ” ഫിലിം സീരിസിലെ ഏറ്റവും ചിലവേറിയ ചലച്ചിത്രമായാണ് വിലയിരുത്തപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *