ഷവർമ കഴിച്ചു മ,രി,ച്ച ചെറുവത്തൂർ സ്വദേശിനി ദേവനന്ദയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്.ഭക്ഷ്യ വിഷബാധയാണ് മരണകരണമെന്നാണ് പ്രാഥമിക നിഗമനം എന്നാൽ ഈ കാര്യത്തിൽ സ്ഥിതികരണം വിശതമായ പരിശോധന ഫലങ്ങൾ കൂടി വന്നശേഷമായിരിക്കും.പരിശോധനകൾക് അയച്ച സാമ്പിളിന്റെ ഫലങ്ങൾ കൂടിവന്നാലെ ഈ കാര്യം ഉറപ്പിക്കാനാവുമെന്നും ആശുപത്രി സൂപ്രണ്ട് വ്യക്തമാക്കി.
സംഭവത്തിൽ ഹോട്ടൽ ഉടമയെയും കേസിൽ പ്രതി ചേർത്തിട്ടുണ്ട്.മരണ കാരണമായ ഷവർമ്മ നിർമ്മിച്ച ചെരിവാതുരിലെ ഐ ഡീൽ ഫുഡ് പോയിന്റ് ഉടമയായ കാലിക്കടവ് സ്വദേശി നിലാവളപ്പിൽ കുഞ്ഞിമുഹമ്മദിനെയാണ് പ്രതി ചേർത്തത്.സംഭവത്തിൽ രണ്ടുപേരുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയിരുന്നു അതിനിടെ സംസ്ഥാനത്ത് ഷവർമ്മ നിർമാണം ഏകികൃത മാനദണ്ഡം കൊണ്ടുവരുമെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് അറിയിച്ചു.ഇതിനായി ഭക്ഷ്യ സുരക്ഷാ വകുപ്പിനോട് റിപ്പോർട്ട് ആവിശ്യപെട്ടുണ്ടെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.