ഇരുപത് ദിവസത്തോളം നീണ്ട ആശുപത്രി വാസത്തിന് ശേഷം ഏപ്രിൽ അവസാനത്തോടെയായിരുന്നു ശ്രീനിവാസൻ ആശുപത്രിയിൽ നിന്നും ഡിസ്റ്റാർജ് ചെയ്യപ്പെട്ടത് ഇപ്പോഴിതാ ആശുപത്രി വാസത്തിന് ശേഷമുള്ള അദ്ദേഹത്തിൻറെ ഒരു ചിത്രം സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിയിരിക്കുകയാണ് ഭാര്യയോടൊപ്പമുള്ള ചിത്രമാണിത് തന്നെ കാണാനെത്തിയവരെ അദ്ദേഹം കൈ ഉയർത്തി കാട്ടുകയാണ് ചെയ്യുന്നത് ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്നാണ് അദ്ദേഹത്തെ അങ്കമാലിയിലെ അപ്പോളോ അറ്റ്ലസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത് ഇരുപത് ദിവസത്തെ ചികിത്സക്ക് ശേഷമാണ് നടൻ ഡിസ്ചാർജായത്.
നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് മാർച്ച് മുപ്പതിന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത് ആഞ്ജിയോഗ്രാം പരിശോധന നടത്തിയപ്പോൾ നടന് ട്രിപ്പിൾ വെസൽ ഡിസീസ് കണ്ടെത്തിയിരുന്നു പിന്നീട് മാർച്ച് മുപ്പത്തിഒന്ന് വ്യാഴാഴ്ച ബൈപാസ് സർജറി നടത്തി ശസ്ത്രക്രിയക്ക് ശേഷം മൂന്നു ദിവസം വെന്റിലേറ്ററിലായിരുന്ന വെന്റിലേറ്ററിൽ നിന്നും മാറ്റിയതിന് പിന്നാലെ ശ്രീനിവാസന് അണു ബാധ ഉണ്ടാവുകയും വീണ്ടും വെന്റിലേറ്ററിൽ പ്രവേശിപ്പിക്കുകയും ചെയ്തു ആരോഗ്യ നില തൃപ്തികരമായതിനെ തുടർന്ന് കഴിഞ്ഞ മാസം പന്ത്രണ്ടിന് വെന്റിലേറ്ററിൽ നിന്നും മാറ്റിയിരുന്നു ഉയർന്ന രക്ത സമ്മർദ്ദത്തിനും പ്രാമേഹത്തിനും ശ്രീനിവാസൻ മുമ്പ് പല തവണ ചികിത്സ തേടിയിട്ടുണ്ട്.