തുല്യ വേതനം! മ,മ്മൂ,ട്ടി, വാങ്ങുന്ന പ്രതിഫലം പാ,ർ,വ്വ,തി, തി,രു,വോ,ത്തി,നും, | Equal Remuneration

മലയാള സിനിമയിൽ സ്ത്രീകൾക്ക് എതിരായി നടക്കുന്ന അതിക്രമങ്ങളും ലൈംഗികമായ ചൂഷണങ്ങളും അവസാനിപ്പിക്കാനുള്ള ഹേമ കമ്മീഷൻന്റെ റിപ്പോർട്ടും ശുപാർശയും പരക്കെ സ്വാഗതം ചെയ്യുമ്പോഴും കമ്മീഷൻ നടത്തിയിരിക്കുന്ന ചില നിർദേശങ്ങൾ അപ്രായോഗികമാണെന്ന്‌ ഈ രംഗത്ത് പ്രവർത്തിക്കുന്നവർ ഒന്നടങ്കം ചൂണ്ടികാണിക്കപ്പെടുന്നു.”ഹേമ കമ്മിറ്റി” നിർദേശത്തിൽ ഒന്ന് “ആണിനും പെണ്ണിനും” തു,ല്യ,വേ,ത,നം, എന്നതാണ്.പക്ഷെ അത് വിപണി കേന്ദ്രീകരിച്ചുള്ള സിനിമ വ്യവസായത്തിൽ അസാധ്യമാണെന്ന് നടി “മാല പർവതി” തന്നെ ചൂണ്ടികാണിക്കുന്നു.

“എന്നും നിന്റെ മൊയ്‌ദീൻ” എന്ന ചിത്രത്തിൽ “പാർവതി തിരുവോത്തി”-നേക്കാൾ കുറഞ്ഞ പ്രതിഫലമാണ് “|ടോവിനോതോമസ്” വാങ്ങിയത്. എന്നാൽ ഇപ്പോൾ “ടോവിനോ” “പാർവതി”-യെക്കാൾ കൂടുതൽ വാങ്ങുന്നു.ബ്രാന്ഡിന്റെയും സ്റ്റാർ വാല്യയുവിന്റേയും മാർക്കറ്റിന്റെയും അടിസ്ഥാനത്തിലാണ് സിനിമയിൽ പ്രതിഫലം. വേതനം നിശ്ചയിക്കാനായി സിനിമ താരങ്ങളെ ഗ്രേഡുകളാക്കി തിരിക്കാനാവില്ലല്ലോ പാർവതി തുറന്നടിക്കുന്നു.”മമ്മൂട്ടിയും” “പാർവതി തിരുവോത്തും” ഒന്നിച്ചഭിനയിച്ച റിലീസിനൊരുങ്ങുന്ന “പുഴു” എന്ന ചിത്രത്തിന്റെ കാര്യമെടുത്താലും ഈ വിചിത്രമായ നിർദേശം എങ്ങനെ നടപ്പാക്കുമെന്ന് പലരും ഇപ്പോൾ ചൂണ്ടി കാണിക്കുന്നുണ്ട്.

മലയാളത്തിലെ ഏറ്റവും വിലകൂടിയ താരങ്ങളിൽ ഒരാളായ “മമ്മൂട്ടി” വാങ്ങുന്ന പ്രതിഫലം അതിൽ നായികയായി അഭിനയിക്കുന്ന “പാർവതി തിരുവോത്തിനും” കിട്ടണമെന്ന നിർദേശം വന്നാൽ എങ്ങനെ ഉണ്ടാകും എന്നാണ് പലരും ചൂണ്ടിക്കാണിക്കുന്നത്.ഇങ്ങനെ സംഭവിച്ചാൽ പ്രൊഡ്യുസർ കുത്തുപാള എടുക്കും. അല്ലങ്കിൽ “മമ്മൂട്ടി” “പാർവതി” വാങ്ങുന്ന പ്രതിഫലം മാത്രം വാങ്ങി മിണ്ടാതെ ഇരിക്കണം. ഇതൊക്കെ വിചിത്രമായ സംഗതിയാണെന്ന് സിനിമ മേഖലയിൽ പണിയെടുക്കുന്നവരൊക്കെ ചൂണ്ടികാണിക്കുന്നുണ്ട്.

ഇന്ത്യയിൽ താരതമ്യേന ചെറുതായ ഒരു ഫിലിം ഇന്ഡസ്ട്രീ ആണ് മലയാളം. എന്നാൽ ഇവിടെ കുളിപ്പിച്ച് കുളിപ്പിച്ച് കൊച്ചില്ലാതാക്കുന്ന പണിയാകുമോ പരിഷ്കരണത്തിലൂടെ സംഭവിക്കുന്നത് എന്നാണ് പലരും നിരാശയോടെ പ്രതികരിക്കുന്നതും.പാൻ ഇന്ത്യൻ സിനിമകളെ പറ്റി രാജ്യം ചർച്ച ചെയ്യുന്ന ഈ കാലത്താണ് “നായകനും” “നായികയ്ക്കും” തു,ല്യ, വേ,ത,നം, എന്ന ആശയവുമായി വരുന്നത്. അവരുടെ സ്റ്റാർ വാല്യയു അനുസരിച്ച് ആണായാലും പെണ്ണായാലും പ്രതിഫലം കിട്ടുക എന്നത് ഒരിക്കലും തിരുത്തപ്പെടാൻ പോകുന്നില്ല എന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. കാരണം ലോകം മുഴുവൻ അങ്ങനെയാണ്.

Leave a Reply

Your email address will not be published. Required fields are marked *