കാമുകനിൽ നിന്നും കുഞ്ഞിനെ വേണം, കാമുകനറിയാതെ തുളയിട്ട് കാമുകി; ഒടുവിൽ സംഭവിച്ചത്….

ലൈം.ഗി.ക ബന്ധത്തിന് മുമ്പായി കാമുകൻ അറിയാതെ ഗര്‍ഭനിരോധന ഉറകളില്‍ തുളകള്‍ ഉണ്ടാക്കിയ യുവതിക്ക് ശിക്ഷ വിധിച്ച് കോടതി. ജര്‍മനിയിലാണ് സംഭവം നടന്നത്. പങ്കാളിയുടെ അറിവോ അനുമതിയോ ഇല്ലാതെ കോണ്ടത്തിൽ ബോധപൂര്‍വ്വം തുളകളുണ്ടാക്കി എന്ന കുറ്റത്തിനാണ് ശിക്ഷ. ആറ് മാസം തടവ് ശിക്ഷയാണ് 39കാരിയായ യുവതിക്ക് വിധിച്ചത്. ജര്‍മനിയുടെ നീതിന്യായ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരത്തിൽ ഒരു കേസ് കൈകാര്യം ചെയ്യുന്നതെന്നും ശിക്ഷ വിധിക്കുന്നതെന്നും കോടതി വ്യക്തമാക്കി. പടിഞ്ഞാറന്‍ ജര്‍മനിയിലെ ബീലെഫെല്‍ഡിലെ പ്രാദേശിക കോടതിയാണ് യുവതിക്ക് ശിക്ഷ വിധിച്ചത്. ഇവർ തമ്മിൽ ബന്ധം ഉണ്ടായിരുന്നെങ്കിലും യുവാവിന് വിവാഹത്തിൽ താൽപര്യമുണ്ടായിരുന്നില്ല. എന്നാൽ യുവാവുമായി കൂടുതൽ അടുപ്പമുണ്ടാക്കാൻ യുവതി ശ്രമിച്ചുവെന്നാണ് കേസിന്റെ രേഖകൾ വ്യക്തമാക്കുന്നത്. യുവാവിൽ നിന്ന് ​ഗർഭിണിയാകുന്നതിനായാണ് യുവതി ഇപ്രകാരം ചെയ്തതെന്നാണ് വ്യക്തമാക്കുന്നത്. യുവാവ് സൂക്ഷിച്ചിരുന്ന ​ഗർഭനിരോധന ഉറകളിൽ രഹസ്യമായി ദ്വാരങ്ങളുണ്ടാക്കി.

എങ്കിലും ഇവർ ​ഗർഭിണിയായില്ല. എന്നാൽ താൻ ​ഗർഭിണിയാണെന്നും ​ഗർഭനിരോധന ഉറകളിൽ രഹസ്യമായി ദ്വാരങ്ങൾ ഇട്ടിരുന്നുവെന്നും യുവതി യുവാവിനെ അറിയിച്ചു. തുടർന്നാണ് 42കാരനായ യുവാവ് കോടതിയെ സമീപിച്ചത്. തന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് യുവതി ഇങ്ങനെ ചെയ്തതെന്നും ഇത് ബോധപൂര്‍വ്വം കൃത്രിമത്വം കാണിച്ചതാണെന്നും യുവാവ് പരാതിയില്‍ വ്യക്തമാക്കി. തുടർന്ന് കേസ് പരി​ഗണിച്ച കോടതി ലൈം,ഗി,ക അ,തി,ക്രമം എന്ന കേസ് ചുമത്തിയാണ് യുവതിക്ക് ശിക്ഷ വിധിച്ചത്. ജര്‍മന്‍ നിയമപ്രകാരം, സ്ത്രീകള്‍ അറിയാതെ കോണ്ടത്തില്‍ ദ്വാരങ്ങളുണ്ടാക്കുന്ന പുരുഷന്‍മാര്‍ക്കെതിരെ ചുമത്തുന്ന നിയമമാണ് ഈ കേസില്‍ പരിഗണിച്ചത്. ഇതേ നിയമം പരി​ഗണിച്ചാണ് യുവതിക്ക് ശിക്ഷ വിധിച്ചതെന്ന് ജഡ്ജ് ആസ്ട്രിഡ് സലേവ്സ്കി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *