കാമുകനൊപ്പം ഒളിച്ചോടാൻവീട്ടിൽ നിന്നും ഇറങ്ങി കാറിൽ കയറി; പിന്നീട് സംഭവിച്ചത് കണ്ടോ?

സോഷ്യൽ മീഡിയയിൽ വ്യാജ പ്രൊഫൈൽ ഫോട്ടോ പ്രദർശിപ്പിച്ച് സൗഹൃദം സ്ഥാപിച്ച് പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയ പ്രതി പിടിയിൽ. പുളിമാത്ത് മണ്ണാർക്കോണം ലാൽ ഭവനിൽ ശ്യാമിനെയാണ് (32) കിളിമാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ 5ന് രാവിലെ 10നാണ് കേസിനാസ്പദമായ സംഭവം. സോഷ്യൽ മീഡിയയിൽ വ്യാജ ഫോട്ടോ ഉപയോഗിച്ച് സൗഹൃദം സ്ഥാപിച്ച പ്രതി പെൺകുട്ടിയെ ഫോണിൽ വിളിച്ചുവരുത്തി കാറിൽ കയറ്റി തട്ടിക്കൊണ്ടു പോവുകയായിരുന്നു. എന്നാൽ സോഷ്യൽ മീഡിയയിൽ പരിചയപ്പെട്ട ആൾ അല്ലെന്ന് മനസിലാക്കിയ പെൺകുട്ടി കാറിൽ വച്ച് ബഹളമുണ്ടാക്കിയതോടെ ഇയാൾ ഭീഷണിപ്പെടുത്തി കുട്ടിയുടെ ഫോൺ വാങ്ങിവച്ചു.

തുടർന്ന് പെൺകുട്ടിയെ വെഞ്ഞാറമൂട് ഭാഗത്ത് ഇറക്കിവിടുകയായിരുന്നു.സംഭവത്തിന് ശേഷം പെൺകുട്ടിയും രക്ഷിതാക്കളും കിളിമാനൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ശ്യാം അറസ്റ്റിലായത്. റൂറൽ ജില്ലാ പൊലീസ് മേധാവി ഡോ.ദിവ്യ.വി.ഗോപിനാഥിന്റെ നിർദ്ദേശപ്രകാരം ആറ്റിങ്ങൽ ഡി.വൈ.എസ്.പി ഡി.സുനീഷ് ബാബുവിന്റെ നേതൃത്വത്തിൽ കിളിമാനൂർ ഐ.എസ്.എച്ച്.ഒ എസ്.സനൂജ്, എസ്.ഐമാരായ വിജിത്ത് കെ.നായർ, സത്യദാസ്, സി.പി.ഒമാരായ സജീദ് ശ്രീരാജ്, മഹേഷ്,ഷിജു,സജന,ഗായത്രി എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *