നടിയെ ആ,ക്ര,മി,ച്ച, കേസിൽ ക്രൈം ബ്രാഞ്ച് സംഘത്തിന്റെ ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകാതെ “കാവ്യാ മാധവൻ”. നാലര മണിക്കൂർ നീണ്ടുനിന്ന ചോദ്യം ചെയ്യലിൽ മിക്ക ചോദ്യങ്ങൾക്കും അറിയില്ല എന്നായിരുന്നു മറുപടി. പോലീസ് ശാസ്ത്രീയ പരിശോധനയിലൂടെ വീണ്ടെടുത്ത ശബ്ദ രേഖയും “കാവ്യാ” നിഷേധിച്ചു. ഇത് തന്റെ ശബ്ദം അല്ലന്നായിരുന്നു “കാവ്യ”-യുടെ മറുപടി. “ദിലീപി”-ന്റെ സഹോരീ ഭർത്താവ് “കാവ്യ”-യെ കുറിച്ച് പരാമർശിക്കുന്ന ശബ്ദ രേഖകൾ സംബന്ധിച്ചു അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചിരുന്നു.
എന്നാൽ ഇതിനെ കുറിച്ചൊന്നും “കാവ്യാ” കൃത്യമായ മറുപടി നൽകിയില്ല എന്നാണ് വിവരം.
ആ,ക്ര,മി,ക്ക,പ്പെ,ട്ട, നടിയുമായി ഒരു വ്യക്തിവിരോധവും ഉണ്ടായിരുന്നില്ല എന്നും ഇവർ ആവർത്തിച്ചു. സംഭവിച്ച പല കാര്യങ്ങളും ഓർത്തെടുക്കാൻ കഴിയുന്നില്ല എന്നും “കാവ്യ” പറഞ്ഞു. അതെ സമയം കൂടുതൽ ചോദ്യങ്ങൾ ഒഴിവാക്കാനായി “കാവ്യ” തന്ത്ര പരമായ സമീപനം സ്വീകരിച്ചതായാണ് പോലീസ് നൽകുന്ന വിവരം. നിലവിൽ രേഖപ്പെടുത്തിയ മൊഴി പോലീസ് സംഘം വിശദമായി പരിശോധിക്കുകയാണ്. അതിന് ശേഷമാകും “കാവ്യ”-യെ ഇനി ചോദ്യം ചെയ്യണോ എന്ന് തീരുമാനിക്കുക.