ആമിര്‍ ഖാന്റെ മകള്‍ ഇറ ഖാന്റെ 25ാം ജന്മദിനാഘോഷത്തിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആകുന്നു. മകളുടെ പിറന്നാള്‍ കെങ്കേമമാക്കാന്‍ ആമിര്‍ ഖാനും മുന്‍ഭാര്യ റീന ദത്തയും ഒത്തുചേര്‍ന്നിരുന്നു. സ്വിം സ്യൂട്ടണിഞ്ഞ് സ്വിമ്മിങ് പൂളിനരികിലായിരുന്നു ഇറയുടെ പിറന്നാള്‍ ആഘോഷം. കേക്ക് മുറിക്കുമ്പോള്‍ തൊട്ടരികിലായി ആമിറിനെയും റീനയെയും കാണാം. ഇവര്‍ക്കൊപ്പം ആമിര്‍-കിരണ്‍ റാവു ബന്ധത്തില്‍ ജനിച്ച മകന് ആസാദ് റാവുവും ഒപ്പമുണ്ടായിരുന്നു. സ്വിം സ്യൂട്ടണിഞ്ഞ് സ്വിമ്മിങ്ങ് പൂളിനരികെ നടത്തിയ പൂള് പാര്‍ട്ടിയില്‍ കുടുംബാംഗങ്ങളെ കൂടാതെ കാമുകന് നൂപുറും മറ്റ് സുഹൃത്തുക്കളും ഇറയുടെ ഒപ്പമുണ്ടായിരുന്നു. കേക്ക് മുറിക്കുന്നതിനിടെ സംഘത്തിനൊപ്പം പിന്നിലായി ആമിറിനേയും റീനയേയും ചിത്രത്തില്‍ കാണാം.
ഫിറ്റ്നസ് പരിശീലകനും കാമുകനുമായ നൂപുര്‍ ശിഖരേ, ആമിറിന്റെ രണ്ടാം ഭാര്യയും സംവിധായികയുമായ കിരണ്‍ റാവു, മറ്റ് സുഹൃത്തുക്കള്‍ എന്നിവരും പിറന്നാള്‍ പാര്‍ട്ടി ഗംഭീരമാക്കാന്‍ ഒത്തുചേര്‍ന്നിരുന്നു. ആഘോഷചിത്രങ്ങള്‍ ഇറ ഖാന് തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്.ഇന്ത്യൻ സിനിമയുടെ എക്കാലത്തെയും മികച്ച അഭിനേതാക്കളിൽ ഒരാളാണ് അമീർ ഖാൻ. ഒരുപാട് സിനിമകളാണ് സൂപ്പർ ഹിറ്റായി മാറിട്ടുള്ളത്. എന്നാൽ അദ്ദേഹത്തിന്റെ മകളായ ഇറാ ഖാൻ ഇടയ്ക്ക് ചില വിവാദങ്ങൾ സൃഷ്ടിച്ചു കൊണ്ട് സോഷ്യൽ മീഡിയയിൽ പ്രേത്യേക്ഷപ്പെടാറുണ്ട്. ഇത്തരം വിവാദങ്ങൾ ഉണ്ടാവാൻ പ്രധാന കാരണം ഇറാ ഖാന്റെ വസ്ത്ര രീതിയാണ്.
താരപുത്രി തന്റെ പിറന്നാൾ ദിവസം പ്രേത്യേക്ഷപ്പെട്ടത് അടി വസ്ത്രം മാത്രം ധരിച്ചായിരുന്നു. ഇതോടെയാണ് സോഷ്യൽ മീഡിയയിൽ താരം പെട്ടെന്ന് വൈറലായി മാറിയത്. ഒരു വിഭാഗം വിമർശിച്ച് രംഗത്തെത്തുമ്പോൾ മറ്റൊരു വിഭാഗം പൂർണ പിന്തുണയാണ് താരപുത്രിയ്ക്ക് നൽകുന്നത്. ഒരു വ്യക്തി അത് ആണായാലും പെണ്ണായാലും എന്ത് ധരിക്കണമെന്ന് തീരുമാനിക്കുന്നത് അത് ആ വ്യക്തിയുടെ വ്യക്തിപരമായ കാര്യം മാത്രമാണ്. അത്തരം വ്യക്തിപരമായ കാര്യങ്ങളിൽ മറ്റൊരാൾ കൈകടതേണ്ട ആവശ്യമില്ല എന്നാണ് ഒരു കൂട്ടം താര ആരാധകർ പറയുന്നത്.