ഭർതൃവീട്ടിൽ നിന്നും കാണാതായ യുവതി തിരിച്ചെത്തി പറഞ്ഞത് കേട്ടോ

നാദാപുരം വളയം കുറുവത്തേരിയിലെ ഭർതൃവീട്ടിലെ കാണാതായ യുവതി രണ്ട് ദിവസത്തിന് ശേഷം പോലീസ് സ്റ്റേഷനിൽ ഹാജരായി. കൊല്ലം സ്വദേശിനിയായ ഇരുപത്തിരണ്ടുകാരിയാണ് രണ്ടുദിവസം മുമ്പ് ഭർതൃവീട്ടിൽനിന്നും ഒ.ളി.ച്ചോ.ടി.യ.ത്. യുവതിയെ കാണാതായതിന് പിന്നാലെ വീട്ടുകാർ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. വീട്ടുകാർ പരാതിനൽകി രണ്ട് ദിവസങ്ങൾക്ക് ശേഷം ഞായറാഴ്ച്ചയാണ് ഇവർ പോലീസ് സ്റ്റേഷനിൽ ഹാജരായത്. ഭർത്താവിനെ വേണ്ടെന്നും കൊല്ലം മയ്യനാട് കൊട്ടിയം സ്വദേശിക്കൊപ്പം കഴിയാനാണ് ആഗ്രഹമെന്നും യുവതി മൊഴി നൽകിയതായി പോലീസ് അറിയിച്ചു.

കൊല്ലത്തു നിന്നുള്ള അഭിഭാഷകനും കൊട്ടിയം സ്വദേശി ബന്ധുവിനും ഒപ്പമാണ് യുവതി വളയം പോലീസ് സ്റ്റേഷനിൽ ഹാജരായത്. യുവതിയുടെ ഭർത്താവ് വിദേശത്താണ് മൂന്നരവര്ഷം മുമ്പായിരുന്നു വിവാഹം. യുവതിയുടെ ഗൾഫിലുള്ള ബന്ധുക്കൾ വഴിയായിരുന്നു വിവാഹം ഉറപ്പിച്ചത്. ചൊവ്വാഴ്ച രാത്രി ഭർതൃവീട്ടിൽ ഉറങ്ങാൻ കിടന്ന യുവതിയെ ബുധനാഴ്ച വീട്ടുകാർ ഉണർന്നപ്പോഴാണ് കാണാതായ വിവരം അറിയുന്നത്.

താലി ഉൾപ്പെടെ ഭർതൃവീട്ടുകാർ നൽകിയ സ്വർണ്ണമുൾപ്പെടെ കിടപ്പുമുറിയിൽ അഴിച്ചുവെച്ചാണ് യുവതി പോയത്. .രണ്ട് ജോഡി വസ്ത്രങ്ങളും വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകളും ഒപ്പം കൊണ്ടുപോയിരുന്നു യുവതിയെ വളയം കമ്മ്യുണിറ്റി ഹെൽത് സെന്ററിൽ വൈദ്യപരിശോധനക്ക് വിദേയമാക്കി.

Leave a Reply

Your email address will not be published. Required fields are marked *