നെയ്യാറ്റിൻകരയിൽ കുടിയൊഴിപ്പിക്കാനുള്ള പോലീസിന്റെ ശ്രമങ്ങളെ ചെറുകുന്നതിനിടെ തീപൊള്ളലേറ്റ് മ,രി,ച്ച രാജനെയും,അമ്പളിയെയും കേരളക്കരയ്ക്ക് അത്രപെട്ടന് മറക്കാൻ കഴിയില്ല.മാതാപിതാക്കളുടെ മൃതുദേഹമടക്കം ചെയ്യുന്നതിനായി അതെ ഭൂമിയിൽ കുഴിയെടുത്ത പോലീസുകാർ തടയാൻ ശ്രമിക്കുമ്പോൾ പൊലീസിന് നേരെ വിരൽചൂണ്ടി സംസാരിച്ച സംഭവം മനസാക്ഷിയെ മരവിപ്പിക്കുന്നതായിരിന്നു.ഇപ്പോഴിതാ അച്ഛൻ,’അമ്മ ഉറങ്ങുന്ന മണ്ണിൽ രാഹുലിനും അനുജൻ രഞ്ജിത്തിനും വീടായിരിക്കുയാണ് വീടിന്റെ ഗൃഹപ്രവേശം ഈമാസം 30ന് നടക്കും.
ചാലക്കുടി ആസ്ഥാനമായുള്ള സന്നദ്ധ സംഘടയായ ഫിലോകോളയുടെ സാമ്പത്തിക സഹായത്തോടെയാണ് ഇവർ വീടുവെച്ചത്.വീടയെങ്കിലും ഇവർക്ക് ഈ ഭൂമി ലഭിക്കാനായി ഹൈകോടതിയിൽ ഇനിയും നിയമ പോരാട്ടം നടത്തേണ്ടി വരും.രാഹുൽ നിലവിൽ നെല്ലിമൂട് സഹകരണ ബാങ്കിന്റെ കൺസ്യൂമർ റൂമിലെ സെയിൽസ്മാനാണ്.2020 ഡിസംബർ 22നായിരുന്നു നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്.സ്വന്തമായി വീടില്ലാത്ത രാജനും കുടുംബവും ഞെട്ടാത്തണം കോളനിയിലെ അവകാശികളെന്ന് കരുതി കുടികെട്ടി താമസിക്കുകയായിരിന്നു എന്നാൽ അയൽവാസിയായ സ്ത്രി അവകാശമുന്നയിച് കോടതിയെ സമീപിച്ചു തുടർന്ന് കോടതി ഉത്തരവുമായി ഇവരെ ഒഴിപ്പിക്കാൻ എത്തിയതായിരുന്നു പോലീസ്.