ഹാട്രിക്കടിച്ച മോഹൻലാൽ,ജിത്തു ജോസഫ് ടീമിന് അഭിനന്ദനങ്ങൾ അറിയിച്ച് ഉലക നായകൻ കമൽ ഹാസൻ രംഗത്.12th മാൻ OTTയിൽ കണ്ടെന്നും ഇത്രയും മികച്ച ത്രില്ലെർ അനുഭവം അടുത്തൊന്നും ഉണ്ടായിട്ടില്ലെന്നാണ് കമൽ ഹാസന്റെ കമെന്റ്.മോഹൻലാലും,ജിത്തു ജോസഫ് ഒന്നിച്ച മൂന്ന് ത്രില്ലെർ ചിത്രങ്ങളും അതായത് ദൃശ്യം 1,2 ഇപ്പോൾ 12th മാൻ വൻവിജയമായി എന്ന അർത്ഥത്തിലാണ് കമൽ ഹാസൻ ഹാട്രിക്ക് എന്ന് ഉപയോഗിച്ചിരിക്കുന്നത്.
മോഹൻലാൽ,ജിത്തു ജോസഫ് ടീമിന്റെ ദൃശ്യം ആദ്യഭാഗം തമിഴിലേക് റീമക് ചെയ്തത് പാപനാശമാക്കി ഇറക്കിയപ്പോൾ കമൽ ഹസനായിരിന്നു അതിലെ നായകൻ.പാപനാശവും സംവിധാനം ചെയ്തത് ജിത്തു ജോസഫ് തന്നെയാണ്.അന്നുമുതൽ കമൽ ഹാസനുമായി നല്ല ബന്ധം സൂക്ഷിക്കുന്ന ജിത്തു അതിനുശേഷം ദൃശ്യം 2 ഇറക്കിയപ്പോൾ അത് OTTയിൽ കണ്ട് കമൽ ഹാസൻ ജിത്തു ജോസഫിനെ വിളിച് തന്റെ ആശംസകൾ അറിയിച്ചിരുന്നു ഇപ്പോൾ മോഹനലാലുമായി ചേർന്ന് മൂന്നാമതും ജനപ്രിയ ജിത്തു ജോസഫ്ത്രില്ലെർ ഒരുക്കുമ്പോൾ അത് OTTയിൽ കാണാൻ സമയം കണ്ടെത്തിയ കമൽ ഹസന് നന്ദി പറയുകയാണ് ജിത്തു ജോസഫ്.