ചെറിയകാര്യങ്ങളിൽ സ.ന്തോ.ഷം. കണ്ടെത്തുന്ന എത്രയോപേരുണ്ട് നമുക്ക് ചുറ്റും. അത്തരമൊരു സ.ന്തോ.ഷ.ത്തി.ന്റെ. വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.അച്ഛൻ ഒരു “പഴയ സൈക്കിൾ” വാങ്ങിക്കൊണ്ട് വന്നപ്പോൾ മകൻ ഏറെ സന്തോഷത്തോടെ തുള്ളിച്ചാടുന്നതാണ് വീഡിയോയിൽ ഉള്ളത്. ias ഓഫീസർ അവനീഷ് ശരൺ ആണ് കുട്ടിയുടെ സ.ന്തോ.ഷ.ത്തി.ന്റെ. വീഡിയോ പങ്കുവെച്ചത്.
കുട്ടിയുടെ അച്ഛൻ ഒരു “പഴയ സൈക്കിൾ” വാങ്ങി അതിന് മുകളിൽ മാല ഇട്ട് ആരാധിക്കുന്നതും വീഡിയോയിൽ കാണാം. അതുകാണുമ്പോൾ ഏറെ സന്തോഷത്തോടെയാണ് മകൻ തുള്ളിച്ചാടുന്നത്.ഇതൊരു “പഴയ സൈക്കിൾ” മാത്രമാണ് അവരുടെ മുഖത്തെ സന്തോഷം നോക്കൂ… അവർ ഒരു പുതിയ “മെഴ്സിഡൻസ് ബെൻസ്” വാങ്ങിയ ഭാവമാണ് എന്ന് കുറിച്ചുകൊണ്ടാണ് അവനീഷ് ശരൺ ias വീഡിയോ പങ്കുവെച്ചത്.
അഞ്ചുലക്ഷത്തിലധികം ആളുകൾ ഇപ്പോൾ ഈ വീഡിയോ കണ്ടുകഴിഞ്ഞു. ഇത് സ്വർഗീയമാണ്. ജീവിതത്തിൽ “പുഞ്ചിരിയും” “സന്തോഷവും’ കൂടുതൽ നൽകി ദൈവം അവരെ അനുഗ്രഹിക്കട്ടെ. എന്ന് ഒരാൾ കമന്റ് ചെയ്തു. നിരവധി പേരാണ് ഈ അച്ഛന്റെയും മകന്റെയും സന്തോഷം കണ്ട് ശരിക്കും സന്തോഷിക്കുന്നത്.അച്ഛനും മകനും ആ സൈക്കിളിന് മുന്നിൽ ഒരുമിച്ചു കൈകൾ കൂപ്പുന്നതും വീഡിയോയിൽ വ്യക്തമാണ്.