സംഭവം മലപ്പുറം ചങ്ങരംകുളത്ത്, സ്പെഷ്യൽ ക്ലാസ്സ് ഉണ്ടെന്നു വിശ്വസിപ്പിച്ചു ചെയ്തത് കണ്ടോ?

ഓൺലൈൻ ക്‌ളാസ്സിലെ അദ്യാപകനാണെന്ന് വിശ്വസിപ്പിച്ച് ഏഴാം ക്‌ളാസ്സുകാരിയോട് അ.ശ്‌.ളീ.ല. സം.ഭാ.ഷ.ണം. നടത്തിയ യുവാവ് അറസ്റ്റിൽ. വിദേശത്തു ജോലിയുള്ള പുലാമന്തോൾ ചെമ്മലശ്ശേരി സ്വദേശി “അബ്ദുൽ മനാഫാണ്” അറസ്റ്റിലായത്. ഇയാൾ നാട്ടിലെത്തിലെത്തിയപ്പോൾ സൈബർ സെല്ലിന്റെ സഹായത്തോടെ ചങ്ങരംകുളം പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.കഴിഞ്ഞ വർഷമാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.രക്ഷിതാവിന്റെ മൊബൈലിലേക്ക് അദ്യാപകനാണെന്ന വ്യാജേന വിളിക്കുകയും പഠനത്തിൽ പിന്നോക്കം നിൽക്കുന്നതിനാൽ സ്‌പെഷ്യൽ ക്‌ളാസ്സ്‌ നല്കാനുണ്ടെന്ന് രക്ഷിതാവിനെ പറഞ്ഞു വിശ്വസിപ്പിക്കുകയും ആയിരുന്നു.

കുട്ടിയോട് അടച്ചിട്ട മുറിയിൽ ഇരിക്കാൻ ആവശ്യപ്പെട്ട “മനാഫ്” അനാവശ്യ സംസാരം തുടങ്ങുകയായിരുന്നു.കുട്ടി മാതാവിനോട് വിവരം പറഞ്ഞതിനെ തുടർന്ന് മാതാപിതാക്കൾ സ്കൂളുമായി ബന്ധപ്പെട്ടതോടെയാണ് സ്‌കൂളിലെ അദ്ധ്യാപകർ അത്തരത്തിൽ ക്‌ളാസ് എടുക്കുന്നില്ല എന്ന് മനസ്സിലാകുന്നത്. തുടർന്ന് സ്കൂൾ അധികൃതരും കുട്ടിയുടെ മാതാപിതാക്കളും ചങ്ങരംകുളം പോലീസിൽ പരാതി നൽകുകയായിരുന്നു.

അന്വേഷണം വൈകിയതോടെ മുഖ്യമന്ത്രി, സംസ്ഥാന പോലീസ് മേധാവി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർക്ക് പരാതിനൽകിയതോടെയാണ് മലപ്പുറം sp-യുടെ നിർദേശപ്രകാരം മലപ്പുറം സൈബർ si-യുടെ നേതൃത്വത്തിൽ സൈബർ ടോമിന്റെ സഹായത്തോടെ അന്വേഷണം ആരംഭിച്ചത്.ഇന്റർനെറ്റ് കോൾ ഉപയോഗിച്ച് വിദേശത്ത് നിന്നുമാണ് ഇയാൾ വിദ്യാർത്ഥിക്ക് കോൾ ചെയ്തത് എന്ന് കണ്ടത്തിയതിനെ തുടർന്നാണ് പ്രതിയെ തിരിച്ചറിഞ്ഞത്.

വിദേശത്തായിരുന്ന പ്രതിക്കെതിരെ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കുകയും ചെയ്തു.കഴിഞ്ഞ ദിവസം കരിപ്പൂർ എയർപോർട്ടിൽ ഇറങ്ങിയ പ്രതിയെ എയർപോർട്ടിൽ നിന്നാണ് ചങ്ങരംകുളം si ഖാലിദ്-ഉം സംഘവും പ്രതിയെ കസ്റ്റഡിയിൽ എടുത്തത്. പിടിയിലായ യുവാവ് പാലക്കാട് ജില്ല സൈബർ പോലീസിലും സമാനമായ പരാതിയിൽ പ്രതിയാണെന്നും അന്വേഷണ സംഘം പറഞ്ഞു. പ്രതിയെ പൊന്നാനി ജുഡീഷ്വല്‍ മജിസ്‌ത്രേറ്റ് കോടതിയിൽ ഹാജരാക്കും.

Leave a Reply

Your email address will not be published. Required fields are marked *