മകൾ ജീ,വ,നൊ,ടു,ക്കി,യ ദിവസം മുതൽ അച്ഛൻ ഇതുവരെ മുടിയും താടിയും എടുത്തിട്ടില്ല.കണ്ണീരും കുറ്റബോധവും ചേർന്ന മറ്റൊരാളായി മാറിയ അദ്ദേഹം ഇന്ന് മകളെ ചേർത്തുപിടിച്ച് പുഞ്ചിരിചിരുന്ന രൂപത്തിന്റെ നിഴൽ മാത്രമാണ്.ശിക്ഷ ഉറപ്പായെങ്കിലും അലസമായി വളർന്ന താടിയും മുടിയും എടുക്കാൻ വിക്രമന് ഇപ്പോഴും മനസ്സ് വന്നിട്ടില്ല.
വിധിയിൽ സന്തോഷമുണ്ടെന്നും പരമാവധി ശിക്ഷ ലഭിക്കുമെന്നാണ് കോടതി ശിക്ഷ വിധിക്കും മുൻപ് വിസ്മയയുടെ അച്ഛന്റെ ആദ്യ പ്രതികരണം.”ഞാനും ഇതിൽ തെറ്റുകാരനാണ് നിങ്ങളുടെ മക്കൾക്ക് എന്ത്കൊടുക്കുമെന്ന ചോദിക്കുമ്പോൾ ഞാനൊരിക്കലും അത് പറയരുതായിരിന്നു.സ്ത്രീധന മോഹമാണ് എന്റെ മകളുടെ ജീവനെടുത്തത് ഈ പരുപാടി നിർത്തണം.എനിക്ക് കോടതി എന്ത് ശിക്ഷ തന്നാലും അത് അനുഭവിക്കാൻ തയ്യാറാണ്” കുറ്റബോധം കൊണ്ട് ഇടറിയ ശബ്ദത്തിലായിരിന്നു അച്ഛൻ സംസാരിച്ചത്.മകൾ പലതവണ കരഞ്ഞു പറഞ്ഞപ്പോഴും ജീവനൊടുക്കുമെന്ന് അച്ഛൻ കരുതിയില്ല.