വിമർശകർ “ദുർഗ്ഗ”-യെ വിടുന്നില്ല. വാർത്തകൾക്ക് വരുന്ന കമന്റുകൾ ഇങ്ങനെയൊക്കെ ആണ്. ഭർത്താവിനും സമ്മതമാണോ ഇതൊക്കെ. എങ്ങനെ കഴിയുന്നു. “ദുർഗ്ഗ”-യിൽനിന്ന് ഇത് തീരെ പ്രതീക്ഷിച്ചില്ല. ഇങ്ങനെ നിറയുന്ന കമന്റുകളും വിമർശനങ്ങളും കണ്ട് ശക്തമായ ഭാഷയിൽ വീണ്ടും പ്രതികരിച്ചിരിക്കുകയാണ് “ദുർഗ്ഗ”. വായുവിലേക്ക് നോക്കിയല്ല ഉമ്മ വെച്ചത്. വിമർശനങ്ങളോട് കടുത്ത ഭാഷയിലാണ് പ്രതികരിച്ചത്. മാത്രമല്ല “ലിംഗസമത്വം” വല്ലാതെ വേട്ടയാടപ്പെടുന്നുണ്ട് എന്നും തനിക്കൊപ്പം അഭിനയിച്ച “ധ്യാനിന്” ഒരു തരത്തിലുള്ള വിമർശനങ്ങളും നേരിടേണ്ടി വന്നിട്ടില്ല.
പക്ഷെ എന്റെ കുടുംബത്തിലെ ഓരോരുത്തരെയും ചേർത്തി പറഞ്ഞാണ് വിമർശിക്കുന്നത് എന്നും “ദുർഗ്ഗാകൃഷ്ണ” പറയുന്നു. മാത്രമല്ല ഇത്തരം രംഗങ്ങളിൽ അഭിനയിക്കുമ്പോൾ നടൻമാർ മിക്കപ്പോഴും വിമര്ശിക്കപ്പെടാറില്ല. സമൂഹത്തിൽ “ലിംഗസമത്വം” എന്നത് ഇപ്പോഴും പ്രാവർത്തികമായിട്ടില്ല എന്ന് ചിത്രത്തിന്റെ സംവിധായകൻ “രതീഷ് റഗുനന്ദ”-നും പ്രതികരിച്ചു.
എന്തായാലും വിമർശനങ്ങൾ ഉയരുന്നുണ്ടെങ്കിലും “ഉടൽ” എന്ന സിനിമക്ക് പ്രേക്ഷകർ കൂടുകയാണ്. “ദുർഗ്ഗാകൃഷ്ണയും” “ധ്യാനും” “ഇന്ദ്രൻസും” ആണ് പ്രധാന വേഷത്തിലെത്തുന്നത്. “ദുർഗ്ഗാ” നിങ്ങൾ ചെയ്യുന്ന ജോലിയാണ് അഭിനയം. വിമർശനങ്ങൾക്ക് കാതോർക്കാതിരിക്കുക ഇനിയും നല്ല വേഷങ്ങൾ ചെയ്യുക.