കുറ്റവാളിയായി കിരൺ വീണ്ടും ജയിലിൽ തിരികെ എത്തിയപ്പോൾ സംഭവിച്ചത് കണ്ടോ?

വിസ്മയ കേസിൽ അറസ്റ്റിലായി വിചാരണ തടവുകാരനായി കിരൺകുമാർ കിടന്നതുകൊല്ലം ജില്ലാ ജയിലിലാണ്. രണ്ടു മാസം മുമ്പ് സുപ്രീംകോടതിയിൽ നിന്ന് ജാമ്യം നേടി. ഇതോടെ ജയിലിലെ ആത്മവിശ്വാസക്കാരനായി അതിവേഗം കിരൺ മാറി. പിന്നീട് പുറത്തേക്കിറങ്ങി. ജയിലിലെ സഹതടവുകാരോടും ജയിൽ ജീവനക്കാരോടുമെല്ലാം ഈ കേസിൽ നിന്ന് താൻ ഊരിപ്പോകുമെന്ന് വീമ്പു പറഞ്ഞായിരുന്നു കിരൺകുമാർ അന്ന് പുറത്തിറങ്ങിയത്. അതേ ജയിലിലേക്കാണ് കുറ്റം ചെയ്തുവെന്ന കോടതി നിരീക്ഷണത്തെ തുടർന്ന് വീണ്ടും കിരൺകുമാർ എത്തിയത്. രണ്ടു ദിവസം കൊല്ലം ജയിലിൽ കിടന്നു. ഇന്ന് രാവിലെ തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് മാറ്റി.

കൊല്ലം ജയിലിലേക്കുള്ള രണ്ടാം വരവിൽ ഈ മോട്ടോർ വാഹന വകുപ്പ് മുൻ ഉദ്യോഗസ്ഥൻ കുറ്റവാളിയായിരുന്നു. കിരൺകുമാർ കുറ്റവാളിയാണെന്ന് കോടതി വിധിച്ചത് തിങ്കളാഴ്ചയാണ്. അന്ന് ഉച്ചയോടെ ജയിലിൽ വീണ്ടുമെത്തി. ഇന്നലെ പത്തരയ്ക്ക് ശിക്ഷാ വിധി കേൾക്കാൻ തിരികെ കോടതിയിലേക്ക്. വിധി കേട്ട ശേഷം ഉച്ചകഴിഞ്ഞ് മൂന്ന് നാൽപ്പതോടെ വീണ്ടും കൊല്ലം ജയിലിൽ. ഗ്രൗണ്ട് ഫ്‌ളോറിലെ ഇ വൺ ബ്ലോക്കിലായിരുന്നു സത്രീധന മ.ര.ണ.ക്കേസിലെ കുറ്റവാളിയുടെ കിടപ്പ്. തീർത്തും നിരാശൻ. കൂടെ ആ സെല്ലിലുണ്ടായിരുന്നത് മ.യ.ക്കു.മരുന്ന് കേസിലേയും മോഷണ കേസിലേയും പ്രതികൾ. ശിക്ഷക്കെപ്പെട്ട നിരാശയിൽ ആരോടും ഒന്നും മിണ്ടാതെ ഒരു ദിവസം. രാവിലെ പൊലീസ് അകമ്പടിയിൽ തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക്. അവിടെ ജോലിയും മറ്റും ചെയ്ത് ഇനിയുള്ള ശിക്ഷാകാലം.

അപ്പീൽ നൽകാനുള്ള നീക്കത്തിലാണ് കിരൺകുമാർ. എന്നാൽ എല്ലാ കുറ്റവും സംശയത്തിന് അതീതമായി തെളിയിക്കാൻ പോന്ന തെളിവുകളുണ്ട്. അതും വിസ്മയയുടെ വാക്കുകൾ. അതുകൊണ്ട് തന്നെ മേൽക്കോടതിയും കനിവ് കാട്ടില്ല. നേരത്തെ വിചാരണ തടവുകാരനായ കിരണിന് കേരളത്തിലെ കോടതികളൊന്നും ജാമ്യം അനുവദിച്ചില്ല. വിധി വരും മുമ്പ് സുപ്രീംകോടതിയിൽ നിന്ന് ജാമ്യം കിട്ടി. ഇത് കേസിനെ സ്വാധീനിക്കുമെന്നും വിധി അനുകൂലമാകുമെന്നും കിരൺകുമാറും കരുതി. ഈ പ്രതീക്ഷകളാണ് സുപ്രീംകോടതിയിൽ നിന്ന് ജാമ്യം കിട്ടുമ്പോൾ കിരണിന്റെ മനസ്സിൽ. ഇത് ജയിലിലുള്ള എല്ലാവരോടും പങ്കുവച്ചായിരുന്നു പുറത്തേക്ക് ഇറങ്ങിയത്. ആ സന്തോഷം ഇന്ന് മാഞ്ഞിരിക്കുന്നു. കൊല്ലം ജയിലിൽ ശിക്ഷക്കപ്പെട്ട് എത്തിയ കിരൺ എല്ലാ അർത്ഥത്തിലും തെളിവുകൾ എതിരായെന്ന് തിരിച്ചറിയുകയാണ്.

പത്ത് വർഷവും ജയിലിൽ കിടന്നേ മതിയാകൂ. കൃത്യമായ വർഷം പറയാതെ ശിക്ഷ വിധിച്ചാൽ സ്വാധീനത്തിലൂടെ ശിക്ഷാ ഇളവുകൾ സംഘടിപ്പിക്കും. എന്നാൽ കിരണിന് അതിന് കഴിയില്ല. പിഴ ശിക്ഷ അടച്ചില്ലെങ്കിൽ പിന്നേയും രണ്ടരക്കൊല്ലം അകത്തു കിടക്കണം. നല്ല പ്രായം മുഴുവൻ ജയിലിൽ കിടന്ന് മാത്രമേ ഈ കുറ്റവാളിക്ക് ഇനി പുറത്തിറങ്ങാൻ കഴിയൂ. ഇത് കിരണിനുും അറിയാം. അപ്പീലിന് ശ്രമിച്ചാൽ പോലും വർഷങ്ങൾ കഴിഞ്ഞു മാത്രമേ കോടതികൾ അത് പരിഗണിക്കൂ. ഇതും വേഗത്തിൽ പുറത്തിറങ്ങാമെന്ന മോഹത്തിന് തിരിച്ചടിയാണ്. അപ്പീലും ജാമ്യവും മേൽകോടതികളും ഈ കേസിൽ അനുവദിക്കാൻ സാധ്യത ഇനി കുറവാണ്. ചാവ്വാഴ്ച വൈകിട്ടോടെ കോടതിയിലെ നടപടിക്രമങ്ങൾ പൂർത്തിയാക്കി, വിധി പകർപ്പ് കൈമാറിയ ശേഷം പ്രതിയെ പൂജപ്പുര ജയിലിലേക്ക് കൊണ്ടുപോവുമെന്നായിരുന്നു ആദ്യവിവരം. എന്നാൽ തത്കാലം ജില്ലാ ജയിലിലേക്ക് തന്നെ കൊണ്ടുപോയി. ജഡ്ജി ശിക്ഷാവിധി വായിക്കുമ്പോൾ നിർവികാരനായാണ് പ്രതി എല്ലാംകേട്ടുനിന്നത്. വിസ്മയ ജീവനൊടുക്കിയിട്ട് 11 മാസവും മൂന്നുദിവസവും തികഞ്ഞ ചൊവ്വാഴ്ചയായിരുന്നു കേസിലെ ശിക്ഷാവിധി.

പത്തുവർഷത്തെ തടവും 12.55 ലക്ഷം രൂപ പിഴയുമാണ് കൊല്ലം ഒന്നാം അഡീഷണൽ സെഷൻസ് കോടതി കിരൺകുമാറിന് ശിക്ഷയായി വിധിച്ചത്. സ്ത്രീധന പീ.ഡ.ന.ത്തി.ന് ഐപിസി 304 ബി പ്രകാരം പത്ത് വർഷം തടവും ആ.ത്മ.ഹ.ത്യാ.പ്രേ.ര.ണ.യ്ക്ക് ഐപിസി 306 പ്രകാരം ആറുവർഷം തടവും രണ്ട് ലക്ഷം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. പിഴ അടയ്ക്കാതിരുന്നാൽ ആറുമാസം കൂടി തടവ് അനുഭവിക്കണം. ഗാർഹിക പീ.ഡ.ന.ത്തി.ന് ഐപിസി 498 എ പ്രകാരം രണ്ടുവർഷം തടവും അരലക്ഷം രൂപ പിഴയുമാണ് ശിക്ഷ. പിഴ അടക്കാതിരുന്നാൽ മൂന്നുമാസം കൂടി തടവ് അനുഭവിക്കണം. സ്ത്രീധന നിരോധന നിയമത്തിലെ സെക്ഷൻ മൂന്ന് പ്രകാരം ആറുവർഷം തടവും പത്ത് ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. പിഴ അടക്കാതിരുന്നാൽ 18 മാസം കൂടി തടവ് അനുഭവിക്കണം. സ്ത്രീധന നിരോധനത്തിലെ സെക്ഷൻ നാല് പ്രകാരം ഒരുവർഷം തടവും 5000 രൂപ പിഴയുമാണ് ശിക്ഷ. പിഴ അടക്കാതിരുന്നാൽ 15 ദിവസം കൂടി തടവ് അനുഭവിക്കണം.

Leave a Reply

Your email address will not be published. Required fields are marked *