വിസ്മയ കേസിൽ 10 വർഷം കഠിന തടവിന് ശി.ക്ഷി.ക്ക.പ്പെട്ട് പൂജപ്പുര സെൻട്രൽ ജയിലിൽ എത്തിയ കിരൺകുമാറിന് അധികൃതർ നൽകിയത് എട്ടാം നമ്പർ ബ്ലോക്കിലെ അഞ്ചാം നമ്പർ സെൽ.ജെയിലിലെ നമ്പർ 5018. സെല്ലിൽ കിരൺകുമാർ മാത്രമാണ് ഇപ്പോൾ ഉള്ളത്. കുമാറിൻ്റെ മാനസിക, ശാരീരിക അവസ്ഥകൾ വിലയിരുത്തിയശേഷം മറ്റു തടവുകാർക്കൊപ്പം വേറെ സെല്ലിലേക്ക് മാറ്റുമെന്ന് ജയിൽ അധികൃതർ തന്നെ പറഞ്ഞിട്ടുണ്ട്. പോലീസ് വസ്ത്രത്തിൽ നിന്നും നേരെ ജയിൽ വസ്ത്രത്തിലേക്ക്. ആഹാ! എന്തൊരു മാറ്റം. മലയാളികൾ തന്നെ പറയുകയാണ് വല്ലാത്ത ഒരു മാറ്റമായിപ്പോയെന്ന്. പോലീസ് വസ്ത്രത്തെ ഒരുപാട് സ്നേഹിച്ചിരുന്ന കിരൺ തനിക്കൊരു സർക്കാർ ജോലി കിട്ടിയപ്പോൾ വലിയ രീതിയിൽ അഹങ്കരിച്ചിരുന്ന കിരൺ, ചെറുപ്പത്തിൽ ചില ബുദ്ധിമുട്ടുളൊക്കെ അനുഭവിച്ചിരുന്നുവെങ്കിലും പിന്നീട് പണം കയ്യിൽ വരാൻ തുടങ്ങിയപ്പോൾ കിരൺകുമാറിൻ്റെ സ്വഭാവത്തിൽ ആകെ ആ മാറ്റം പ്രകടമായിരുന്നു.
എങ്ങനെയും പണം സമ്പാദിക്കണം എന്ന ചിന്ത മാത്രമാണ് കിരണിനെ മുന്നോട്ടു നയിച്ചിരുന്നത്. അതുകൊണ്ടുതന്നെ സർക്കാർ ജോലി കിട്ടിയപ്പോൾ കിരൺകുമാർ ആദ്യം തീരുമാനിച്ചിരുന്നതും,വിവാഹം കഴിക്കുന്ന പെൺകുട്ടി നല്ല കാശുള്ള വീട്ടിലെ പെൺകുട്ടി ആയിരിക്കണം എന്നതാണ്. സൗന്ദര്യമുള്ള പെൺകുട്ടി ആയിരിക്കണം. അതുപോലെ നല്ല രീതിയിൽ വിദ്യാഭ്യാസമുള്ള പെൺകുട്ടിയും ആയിരിക്കണം .ഈ ആഗ്രഹങ്ങളെല്ലാം കിരൺകുമാറിന് സാധിച്ചുകിട്ടാൻ വലിയ പ്രയാസമുണ്ടായിരുന്നില്ല. കാരണം കിരൺകുമാർ ഒരു സർക്കാർ ഉദ്യോഗസ്ഥനാണ്. മാട്രിമോണിയൽ പരസ്യം നൽകിയപ്പോഴും കരൺ ഏറെ ആഗ്രഹിച്ചിരുന്ന എല്ലാ കാര്യങ്ങളും ഒത്തിണങ്ങിയ വിസ്മയയെ തന്നെ കിട്ടി. ഒടുവിൽ വിസ്മയയുടെ വീട്ടുകാരോട് തനിക്ക് ആവശ്യമുള്ളതൊക്കെ പറയുകയും ചെയ്തു. അതിനെല്ലാം അവർ സമ്മതം മൂളുകയും ചെയ്തതോടെ കിരൺകുമാർ ഡബിൾ ഹാപ്പിയായി. വിവാഹത്തിക്ക് തലേന്നാണ് തനിക്ക് കിട്ടാൻ പോകുന്ന കാർ ഇത്തരത്തിലുള്ളതാണെന്ന് കിരൺകുമാർ മനസ്സിലാക്കിയത്.
അത് കിരൺകുമാറിന് താങ്ങാനാവുന്നതിലും അധികമായിരുന്നു. അതുകൊണ്ട് തന്നെ വിവാഹശേഷം വിസ്മയയെ പരമാവധി ഈ വാക്കുകൾ പറഞ്ഞു കൊണ്ട് തന്നെ ദ്രോഹിച്ചിരുന്നു. അന്നു മുതൽ തുടങ്ങിയതാണ് വിസ്മയയുടെ കഷ്ടകാലം. താൻ ആഗ്രഹിച്ചിരുന്ന വണ്ടി നൽകിയില്ല. നൂറു പവൻ സ്വർണം നൽകാമെന്ന് പറഞ്ഞിട്ട്, എൺപത് പവനോ, എഴുപത് പവനോ മാത്രമാണ് നൽകിയത്. എന്നതടക്കമുള്ള കുത്തുവാക്കുകൾ പറഞ്ഞ് വിസ്മയയെ നിരന്തരം ശല്യം ചെയ്യുകയായിരുന്നു കിരൺകുമാർ ചെയ്തിരുന്നത്. എപ്പോഴും ആർഭാടമായ ജീവിതം നയിക്കണമെന്ന് ആഗ്രഹിച്ചിരുന്ന വ്യക്തിയായിരുന്നു കിരൺകുമാർ. നല്ല രീതിയിലുള്ള വാഹനത്തിൽ സഞ്ചരിക്കണം. അതുപോലെതന്നെ ബ്രാൻഡഡ് ആയിട്ടുള്ള കണ്ണടകൾ ധരിക്കണം.
ബ്രാൻഡഡ് ആയിട്ടുള്ള വസ്ത്രങ്ങൾ ധരിക്കണം. ഇതെല്ലാം ആഗ്രഹിച്ച കിരണിന് പക്ഷേ ഇപ്പോൾ നൽകിയിരിക്കുന്നത് 5018 നമ്പർ ജയിലിലെ വസ്ത്രം. എല്ലാം ദൈവത്തിൻ്റെ വിധി എന്ന് തന്നെ പറയേണ്ടിവരും. ശിക്ഷിക്കപ്പെട്ടതിനാൽ ജയിലിൽ ജോലിയും ചെയ്യേണ്ടിവരും. ജയിൽ വസ്ത്രം ധരിക്കണം. ജോലി ചെയ്യാൻ കഴിയുമെന്ന് ഡോക്ടർ മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകിയാൽ ഉടൻതന്നെ ജയിലിനുള്ളിലെ ജോലികളിൽ ഏർപ്പെട്ടു തുടങ്ങണം. എന്തു തരം ജോലി ചെയ്യണമെന്ന് ജയിൽ അധികാരികൾ ആണ് തീരുമാനിക്കുന്നത്. വിദ്യാഭ്യാസമുള്ള വരെ സാധാരണയിൽ ജയിൽ ഓഫീസിൽ സഹായികളായി നിയമിക്കാറുണ്ട്. മോട്ടോർ വാഹന വകുപ്പിൽ അസിസ്റ്റൻറ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ആയിരുന്ന കിരൺകുമാറിനെ കേസിനെ തുടർന്ന് ജോലിയിൽ നിന്ന് പിരിച്ചു വിടുകയും ചെയ്തിരുന്നു.
കൊല്ലം ജില്ലാ ജയിലിൽ ആയിരുന്ന കിരൺകുമാറിനെ ബുധനാഴ്ച രാവിലെയാണ് പൂജപ്പുരയിലെ സെൻട്രൽ ജയിലിൽ എത്തിച്ചത്. നേരത്തെ വിചാരണ ഘട്ടത്തിൽ കുറച്ചുനാൾ പൂജപ്പുര സെൻട്രൽ ജയിലിൽ കഴിഞ്ഞിട്ടുണ്ട്. സ്ത്രീധന മ.ര.ണ.ത്തി.ൻ്റെ പേരിൽ ആണ് ഐപിസി 304 ബി കൂടിയായ ശിക്ഷയായ 10 വർഷം കഠിന തടവ് വിധിച്ചത്. വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് ഇപ്പോൾ കിരൺകുമാറിൻ്റെ കുടുംബം. 2021 ജൂൺ 21 നാണ് സ്ത്രീധന പീ.ഡ.ന.ത്തെ തുടർന്ന് ഭർത്താവിൻ്റെ വീട്ടിൽ വിസ്മയ ജീ.വ.നൊ.ടു.ക്കി.യത്. ഒടുവിൽ ആർത്തിമൂത്ത് എല്ലാം നഷ്ടം ആക്കിയിരിക്കുകയാണ് കിരൺകുമാർ. ഇപ്പോൾ കിരൺ കുമാറിന് സ്വന്തമായി കയ്യിലുള്ളത് ഒരു 5018 നമ്പർ ജയിലിലെ വസ്ത്രം മാത്രമാണ്.