പത്തുമാസം പ്രായമായ കുഞ്ഞിനെ ദ്രോ,ഹി,ച്ച കേസിൽ കുഞ്ഞിനെ പരിചരിക്കാൻ എത്തിയ “ആയ”അറസ്റ്റിൽ.പിറവം നാമക്കുഴി തൈപ്പറമ്പിൽ സാലി മാത്യുവാണ് അറസ്റ്റിലായത്.21 തിയ്യതിയായിരിന്നു സംഭവം.ഏരുവേലി സ്വദേശിയായ ഡോക്ടറുടെ കുട്ടിയെ പരിചരിക്കാനാണ് സാലി മാത്യുവിനെ നിർത്തിയത്.കുട്ടിയുടെ ആയ അടിക്കുന്ന ദൃശ്യങ്ങൾ നിരീക്ഷണ ക്യാമറയിൽ പതിഞ്ഞു.
കുട്ടി ഉറങ്ങാതിന്റെ ദേഷ്യത്തിലാണ് ആയ കുഞ്ഞിന്റെ മുഖത്തടിച്ചത്.അന്ന് തന്നെ സാലി മാത്യുവിനെ ജോലിയിൽനിന്നും പിരിച്ചുവിട്ടു.കുട്ടിയുടെ ചെവിയിൽനിന്നും ചോരവന്നിരിന്നു പരിശോധനയിൽ വൃണപുടത്തിന് പരിക്കുണ്ടെന്ന് കണ്ടെത്തി പിന്നാലെ കുടുംബം ചോറ്റാനിക്കര പോലീസിൽ പരാതിനൽകി.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.