ഗാനമേളകളെ ജനകീയമാക്കുന്നതിൽ ശ്രദ്ധേയമായ പങ്കു വഹിച്ച ഗായകൻ ഇടവ ബഷീർ അന്തരിച്ചു ആലപ്പുഴ ബ്ലൂ ഡയമണ്ട് ഓർഗെസ്ട്രയുടെ സുവർണ്ണ ജൂബിലി ആഘോഷ വേദിയിൽ പാടുന്നതിനിടെ നെഞ്ച് വേദന അനുഭവപ്പെട്ട ബശീർ പാടുന്നതിനിടെ കുഴഞ്ഞു വീയ്യുകയായിരുന്നു തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ആ അതുല്യ കലാകാരൻറെ ജീവൻ രക്ഷിക്കാനായില്ല പാതിരപ്പള്ളിയിലെ ആഘോഷ വേദിയിൽ നിന്നും സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് ബഷീറിനെ എത്തിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു ആഘോഷ പരിപാടികൾ നിർത്തി വെച്ചു
കേരളത്തിലുടനീളം ഗാനമേള വേദികൾക്ക് പുറമെ വിവിധ സ്ഥലങ്ങളിലും വിദേശ രാജ്യങ്ങളിലും ഗാന മേളകൾ അവതരിപ്പിച്ചിട്ടുണ്ട് ബഷീർ 1978 രഗു വംശം എന്ന സിനിമയിൽ പാടിക്കൊണ്ടാണ് സിനിമ മേഖലയിലേക്ക് കടക്കുന്നത് എ ടി ഉമ്മറിൻറെ സംഗീത സംവിധാനത്തിൽ എ എസ് ജാനകിയോടൊത്തായിരുന്നു ആദ്യ ഗാനം ആലപിച്ചത് സിനിമയിൽ നിന്നും കൂടുതൽ അവസരങ്ങൾ വന്നു എങ്കിലും ഗാന മേള വേദികളിൽ സജീവ മാകാനായിരുന്നു ബഷീറിൻറെ താല്പര്യം ലൈലയും റഷീദയുമാണ് ബഷീറിൻറെ ഭാര്യമാർ മക്കൾ ബീമ ഉല്ലാസ് ഉഷസ് സ്വീറ്റ ഉന്മേഷ് പ്രിയ കലാകാരന് ആദരാഞ്ജലികൾ..