പത്തനാഭുരത്ത് ഫോട്ടോ എടുക്കുന്നതിനിടയിൽ കല്ലടയാറിൽ ഒഴുക്കിൽ പെട്ട പെൺ കുട്ടിയുടെ മൃ.ത.ദേ.ഹം കണ്ടെത്തി. പാട്ടായി പൂക്കുന്നി മല കടവിൽ നിന്നാണ് പത്താം ക്ലാസ് വിദ്യാർത്ഥിയായ അപർണയുടെ മൃ.ത.ദേ.ഹം കണ്ടെത്തിയത്. കുട്ടിമൂട്ടിലെ കടവിൽ കഴിഞ്ഞ ദിവസമായിരുന്നു പെൺ കുട്ടി ഒഴുക്കിൽ പെട്ടത്. തുടർന്ന് അക്നി സേന വിഭാഗം സ്ഥലത്തെത്തി തിരച്ചിൽ നടത്തി എങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല . നയറാഴ്ച രാവിലെ 7 മണിയോടെ ആരംഭിച്ച തിരച്ചിലിനൊടുവിലാണ് പെൺ കുട്ടിയുടെ മൃ.ത.ദേ.ഹം കണ്ടെത്തിയത്. അപർണ സുഹൃത്തുക്കളുടെ കൂടെ ആയിരുന്നു അവിടെ എത്തിയത്.
സുഹൃത്തുക്കളുടെ കൂടെ സെൽഫി എടുക്കുന്നതിനിടെ ഒഴുക്കിൽ പെടുകയായിരുന്നു. മൂന്നുപേരാണ് ഒഴുക്കിൽ പെട്ടത് എന്നാൽ ഇത് രണ്ടുപേരെ ഓടി കൂടിയ നാട്ടുകാർ രക്ഷപെടുത്തി. സഹോദരങ്ങളായ അനുഗ്രഹ അഭിനവ് എന്നിവരാണ് രക്ഷപെട്ടത്. സുഹൃത്തിന്റെ വീട്ടിലെത്തിയ കുട്ടികൾ ഉച്ച ഭക്ഷണം കഴിച്ചതിന് ശേഷം പുഴക്കരയിൽ എത്തുകയും സെൽഫി എടുക്കാൻ ശ്രമിക്കുന്നതിനിടയിൽ അ.പ.കടത്തിൽ പെടുകയുമായിരുന്നു.