ശാസ്താം കോട്ടയിൽ പേ വിഷ ബാധയേറ്റ് ചികിത്സയിലായിരുന്ന ഒമ്പത് വയസ്സുകാരൻ മരിച്ചു.പോരുവഴി നടുവിലെ മുറി ജിതിൻ ഭവനത്തിൽ ഫൈസലാണ് മരിച്ചത് കഴിഞ്ഞ മാർച്ചിലാണ് കുട്ടിക്ക് നായയുടെ നഖം കൊണ്ട് പോറലേറ്റത് ഭയം കാരണം ആശുപത്രയിൽ പോവുകയോ കുത്തിവെപ്പ് എടുക്കുകയോ ചെയ്തിരുന്നില്ല ആരോഗ്യ നില വഷളായതിനെ തുടർന്ന് കുട്ടിയെ ഒരാഴ്ച മുമ്പ് തിരുവന്തപുരം എസ് ഐ ടി ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു ശനിയാഴ്ച പുലർച്ചയോടെയാണ് മരണം സ്ഥിരീകരിച്ചത് കുട്ടിയുടെ അപ്പൂപ്പനെയും അമ്മൂമ്മയേയും മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു
അപ്പൂപ്പൻ ചെല്ലപ്പൻ മുത്തശ്ശി ലീല എന്നിവർക്ക് കഴിഞ്ഞ ദിവസം അസ്വസ്ഥത അനുഭവപ്പെട്ടിരുന്നു നില മോശമായതിനെ തുടർന്ന് ചെല്ലപ്പനെ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റിയതായി ആണ് പുറത്തു വരുന്ന വിവരം ഏയം മയിൽ സെൻറ് തോമസ് സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിയാണ് മരിച്ച ഫൈസൽ അമ്മയുടെ ബന്ധുക്കൾ ക്കൊപ്പമാണ് ഫൈസൽ താമസിച്ചിരുന്നത് കുട്ടിയുടെ പിതാവ് തിരുവന്ത പുരത്ത് നെടുമങ്ങാടാണ് കഴിയുന്നത് അവിടെ കുറച്ചു ദിവസം താമസിച്ചു മടങ്ങിയെത്തിയ ശേഷമാണ് കുട്ടിക്ക് അസ്വസ്ഥതകൾ തുടങ്ങിയതെന്ന് പറയുന്നു അവലംബം വീഡിയോ..