ഇത് എന്റെ വിധിയാണ്. രണ്ടുമാസം മുമ്പുവരെ ഞാൻ എന്റെ കുട്ടികളെ പ.ഠി.പ്പി.ക്കു.ക.യാ.യി.രു.ന്നു.ചോക്കും ഡസ്റ്ററുമായിരുന്നു കയ്യിൽ. ഇന്നിപ്പോൾ “ചൂലെടുത്തു” സ്കൂൾ വൃത്തിയാക്കുന്നു. കണ്ണീരോടെയാണ് ഉഷ കുമാരി പറയുന്നത്.ഇരുപത്തിമൂന്ന് വര്ഷം ആദിവാസി കുട്ടികളെ അക്ഷരം പഠിപ്പിച്ചവർ പുതിയ അധ്യയന വർഷം തുടങ്ങിയപ്പോൾ മുതൽ തൂപ്പുകാരിയായി. ഏകാദ്ധ്യാപിക വിദ്യാലയങ്ങൾ അടച്ചുപൂട്ടാൻ സർക്കാർ തീരുമാനിച്ചപ്പോൾ അനിശ്ചിതത്തിലായ 344 പേരിൽ ഒരാളാണ് “ഉഷ കുമാരി”. ഇവരെ ഒഴിവനുസരിച്ച് പാർട്ട് ടൈമ് തൂപ്പുകാരിയായി നിയമിക്കാനാണ് വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചത്.
ഇതിന്റെ അടിസ്ഥാനത്തിൽ ഒൻപതുപേർ ഇന്നലെത്തന്നെ ജോലിക്കെത്തി. അമ്പൂരി കുന്നത്തുമല ഏകാദ്ധ്യാപക വിദ്യാലയത്തിലായിരുന്ന “ഉഷ കുമാരി”-ക്ക് പേരൂർക്കട ഹയർ സെക്കണ്ടറി സ്കൂളിലാണ് നിയമനം. തൂപ്പുകാരി ആകുന്നതിൽ വിഷമം ഇല്ലെന്നും അന്പതിനാലുകാരിയായ അവര് ന്യൂ ഇന്ത്യ എക്സ്സ്പ്രെസ്സിനോട് പറഞ്ഞു.
ആ.ദി.വാ.സി.കു.ട്ടി.ക.ളെ. പ.ഠി.പ്പി.ച്ച..തി.ന്. ഏറ്റവും “നല്ല അദ്യാപികക്കുള്ള” അ.വാ.ർ.ഡ്. വാങ്ങിയിട്ടുള്ള അവർ പുതിയ ജോലിക്ക് പോകുന്നതിന് കുടുംബങ്ങൾക്ക് വലിയ താല്പര്യമില്ല. തൂപ്പുകാരിയുടെ ജോലി വേണ്ടെന്നാണ് മക്കൾ പറയുന്നത്.
എന്നാൽ സ്വന്തമായി അധ്വാനിച്ചു ജീവിക്കുന്നതാണ് എനിക്ക് ഇഷ്ട്ടം. മുഴുവൻ പെൻഷനും ലഭിക്കണമെന്ന് മാത്രമാണ് സർക്കാരിനോട് അ,ഭ്യ,ർ,ത്ഥി,ക്കാ,നു,ള്ള,ത്,.ആറ് വർഷത്തെ സർവീസ് ബാക്കിയുള്ളപ്പോഴാണ് “ഉഷ കുമാരി”-യെ പുതിയ ജോലിക്ക് നിയമിച്ചത്.ജീവനക്കാരുടെ സമ്മതം വേടിച്ചാണ് പുതിയ നിയമനം എന്ന് സർക്കാർ അറിയിച്ചു.