ഗായകൻ കെ കെ യുടേത് നിർഭാഗ്യ കരമായ അന്ത്യം ആയിരുന്നു.കൊൽക്കത്തയിലെ നസ്രുൾ മഞ്ച ഓഡിറ്റോറിയത്തിൽ നടന്ന സംഗീത പരിപാടിക്ക് ശേഷം ആയിരുന്നു അന്ത്യം. സംഗീത പരിപാടിക്ക് ശേഷം ഹോട്ടെലിൽ എത്തിയ കൃഷ്ണ കുമാർ കുന്നത് എന്ന കെ കെ യ്ക്ക് അസ്വസ്ഥത അനുഭവപ്പെട്ടു. ഉടനെ ആശുപത്രിയിൽ എത്തിച്ചു എങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല. നിരവധി ഹിറ്റ് ഗാനങ്ങളാൽ ബോളിവുഡിനെ കീഴടക്കിയ കെ കെ യുടെ മരണ കാരണം ഹൃദ് രോഗം കാരണം ആണ് എന്ന് ആദ്യ പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ കണ്ടെത്തിയിരിക്കുക ആണ്. ഹൃദയത്തിന്റെ പ്രധാന ധമനിയിൽ കൊഴുപ്പ് അടിഞ്ഞു കനത്ത ബ്ലോക്ക് ഉണ്ട് എന്നാണ് റിപ്പോർട്ട്.
പക്ഷെ ഇതിനു ഇടയിൽ സംഗീത പരിപാടി നടക്കുന്ന ഹാളിൽ തന്നെ കെ കെ ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങൾ കാണിച്ചതായി കൊൽക്കത്തയിലെ മെഡിക്കൽ സൂപ്പർ സ്പെഷ്യലിറ്റി ഹോസ്പിറ്റലിലെ ഡോക്ടർ പറഞ്ഞു. ഹൃദയാഘാതത്തിന്റെ പ്രധാന ലക്ഷണം സംഗീത പരിപാടി നടന്ന ഹാളിൽ തന്നെ കെ കെ കാണിച്ചിരുന്നു. നമ്മൾ എല്ലാവരും സാധാരണ ഗതിയിൽ അവഗണിക്കുന്ന ലക്ഷണം. സംഗീത നിഷയുടെ ഒരു ഘട്ടത്തിൽ കെ കെ അമിതമായി വിയർക്കുന്നുണ്ടായിരുന്നു. അന്നേരം എല്ലാവരും പറഞ്ഞത്, ഹാളിൽ വേണ്ടത്ര എ സി ഇല്ലാത്തതിനാലും ഉൾകൊള്ളാവുന്നതിന്റെ ഇരട്ടിയോളം കേൾവിക്കാർ ഉള്ളതിനാലും അമിതോഷ്ണത്തിൽ വിയർക്കുന്നു എന്നാണ്. വാസ്തവത്തില് അത് കടുത്ത ഹൃദയാഘാതം വരാൻ പോകുന്നു എന്നതിന്റെ വ്യക്തം ആയ ലക്ഷണം ആയിരുന്നു അമിതമായി ശരീരം വിയർക്കൽ. എഗെഥെഷം രണ്ടര മണിക്കൂർ മുമ്പ് തന്നെ കെ കെ മിന്നൽ ഹൃദയകാത്തതിന്റെ ലക്ഷണങ്ങൾ കാണിച്ചിരുന്നു.