റോബിൻ പുറത്തിറങ്ങി.ആദ്യ പ്രതികരണവും പുറത്ത്.!!

ജനലക്ഷങ്ങളുടെ ഹൃദയത്തിൽ ബിഗ് ബോസ് സീസൺ ഫോർ വിന്നർ ആയി മാറിയിരിക്കുകയാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. ഇന്നലത്തെ എപ്പിസോഡിൽ ഡോക്ടർ പടിയിറങ്ങുന്നത് നമ്മൾ കണ്ടു.പ്രൊമോയിലൂടെ കണ്ടെങ്കിലും വിശ്വസിക്കാനാകാതെ എല്ലാവരും എപ്പിസോഡ് കുത്തിയിരുന്ന് കാണുകയായിരുന്നു.എന്നാലും അവിടെയും നഷ്ടമായത് റോബിൻ രാധാകൃഷ്ണൻ എന്ന വിന്നറെ തന്നെയാണ്. RIP പോസ്റ്റുകളോടെ ബിഗ്ബോസിനെ ഇപ്പോൾ എല്ലാവരും ആദരാഞ്ജലികൾ നേരുകയാണ്. ഇനി ബിഗ്ബോസ് ആരും കാണില്ല എന്നും, ബിഗ്ബോസിലെ ടിആർപി നമ്മൾ കാണിച്ചു തരാം എന്നൊക്കെ റോബിൻ ഫാൻസ് പറയുന്നുണ്ട്. എന്തായാലും അവരുടെ വിഷമങ്ങൾ അവർ ഒരു സൈഡിൽ ഇങ്ങനെ തീർക്കുമ്പോൾ മറു സൈഡിൽ റോബിൻ ആദ്യമായി പ്രതികരിച്ച് എത്തിയിരിക്കുകയാണ്. തൻ്റെ ഫാൻഫോളോവേഴ്സും, തനിക്കുള്ള സപ്പോർട്ടും കണ്ട് കണ്ട് ഞെട്ടിയിരിക്കുകയാണ് റോബിൻ.റോബിൻ്റെ വീഡിയോയിൽ നിന്ന് തന്നെ വളരെ വ്യക്തമാണ്.

ഒരുപാട് നന്ദി!ഒരുപാട് സ്നേഹം എന്ന് കണ്ണിറുക്കിക്കൊണ്ട് നെഞ്ചിൽ കൈവെച്ചു കൊണ്ടാണ് റോബിൻ പറയുന്നത്. നിമിഷങ്ങൾക്കകം ആണ് ഇപ്പോൾ ഈ വീഡിയോജനലക്ഷങ്ങളിലേക്ക് എത്തിയിരിക്കുന്നത്. ഫാൻസിൻ്റെ മെസ്സേജ് കാരണം പോലും ഇപ്പോൾ അതിൻ്റെ കമൻ്റ് ബോക്സ് ഓഫ് ചെയ്ത് വയ്ക്കേണ്ടതാണ്.കാരണം ഒരു പോസ്റ്റ് പോലുമിട്ടാൽ അത്രമാത്രമാണ് ലൈക്ക്. നോട്ടിഫിക്കേഷൻസൊക്കെ തന്നെ ഓഫാണെന്ന് റോബിൻ ഇതിനോടകം തന്നെ പറഞ്ഞു കഴിഞ്ഞു. റോബിൻ എന്തായാലും ഇന്ന് രാവിലെ 10 മണി കഴിയുമ്പോഴേക്കും തിരുവനന്തപുരം എയർപോർട്ടിൽ എത്തും. അതിനു ശേഷം അദ്ദേഹത്തെ വീട്ടിലെത്തിച്ചു കുറച്ചു ദിവസങ്ങൾക്കു ശേഷം ആയിട്ടായിരിക്കും അല്ലെങ്കിൽ നാളെയോ മറ്റന്നാളോ ഒക്കെ ആയിരിക്കാം റോബിൻ ഇനി പ്രതികരിക്കാൻ പോകുന്നതും. എന്തായാലും ഇതുവരെ പ്രതികരിച്ചതും, ആദ്യപ്രതികരണവുമൊക്കെ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

Leave a Reply

Your email address will not be published. Required fields are marked *