പുഴയിൽ നിന്നും ചാടിയ മീൻ ചൂണ്ടയിടാൻ വന്ന വ്യക്തിയുടെ തൊണ്ടയിൽ കുടുങ്ങി. മേയ് 22ന് തായ്‌ലന്റിലെ ഫത്താലൂംഗ് പ്രവിശ്യയിലാണ് വിചിത്രമായ ഈ സംഭവം നടന്നത്. തൊണ്ടിയിൽ മീൻ കുടുങ്ങി ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്ന് ഇയാളെ അതിവേഗം ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മീൻ ശ്വാസനാളത്തിലേയ്ക്ക് നീങ്ങിയിരുന്നു. അഞ്ച് ഇഞ്ചോളം നീളമുള്ള അനാബസ് ഇനത്തിൽപ്പെട്ട മത്സ്യമാണ് തൊണ്ടയിൽ കുടുങ്ങിയത്.
പിന്നീട് ശസ്ത്രക്രിയ നടത്തി മത്സ്യത്തെ പുറത്തെടുക്കുകയായിരുന്നു. ആശുപത്രിയുടെ ചരിത്രത്തിൽ ഇത്തരമൊരു സംഭവം ഇതാദ്യമാണെന്നാണ് അധികൃതർ പറയുന്നത്. തൊണ്ടയിൽ നിന്നും പുറത്തേക്കു കടക്കാനായി മത്സ്യം ശ്രമിച്ചതോടെയാണ് ഇയാൾക്ക് ശ്വാസതടസം അനുഭവപ്പെട്ടത്. ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയെന്നും രോഗി അ.പ.ക.ട.നില തരണം ചെയ്തതായും ആശുപത്രി അധികൃതർ അറിയിച്ചു.