മകൻറെ കണ്ണിൽ കരി എഴുതിയത് ഇഷ്ടപ്പെട്ടില്ല; 22 കാരൻ ചെയ്തത് കണ്ടോ?

ഭാര്യയുടെ പിതാവിനെയും മാതാവിനെയും കൊ,ല,പ്പെ,ടു,ത്താ,ൻ ശ്രമിച്ച മരുമകൻ അറസ്റ്റിൽ. ശാസ്താംകോട്ട വേങ്ങ തുണ്ടിൽ തക്കത്തിൽ ജയന്തി കോളനിയിൽ നാസിം (22) ആണ് അറസ്റ്റിലായത്. കഴിഞ്ഞ മാസം 4 ന് വൈകിട്ട് 5 മണിക്കായിരുന്നു സംഭവം. പ്രതിയുടെ നവജാത ശിശുവായ മകന്റെ കണ്ണിൽ കരി എഴുതിയെന്ന് ആരോപിച്ചുകൊണ്ട് ഭാര്യാ മാതാവിനെ ചീത്തവിളിക്കുകയും ഇരുമ്പ് പൈപ്പുകൊണ്ട് നിർമ്മിച്ച മൺവെട്ടിയുടെ കൈ കൊണ്ട് തലയിൽ അടിച്ചു മുറിവേൽപ്പിക്കുകയും ചെയ്തു.

തടയാനെത്തിയ ഇവരുടെ മൂത്തമകളുടെ കരണത്ത് അടിക്കുകയും ഭർത്താവിനെ കറി കത്തി കൊണ്ട് പുറത്തും വലതു കൈക്കും വെട്ടിപ്പരിക്കേൽപ്പിക്കുകയും ചെയ്തു. ശാസ്താംകോട്ട എസ്.എച്ച്. ഒ അനൂപിന്റെ നേതൃത്വത്തിൽ എസ്.ഐ മാരായ എ.അനീഷ് , പ്രവീൺ പ്രകാശ്, സലിം എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു..

Leave a Reply

Your email address will not be published. Required fields are marked *