കുഞ്ഞ് മകനൊപ്പം സ്വപ്നങ്ങൾ കണ്ട് അശ്വതിയുടെ ജീവിതം.!!

ജീവിതം കൈവിട്ടു പോകുമെന്ന വ്യ ങ്ങൾ പലരുടെയും ജീവിതത്തിൽ ഉണ്ടായിട്ടുണ്ടാകും.എന്നാൽ അവയെല്ലാം സ്വന്തം നിശ്ചയദാർഢ്യം കൊണ്ട് കൈമുതലാക്കി കൊണ്ട് പൊരുതി അതിർത്തിയുടെ സേന രക്ഷയിലേക്ക് എത്തിയിരിക്കുകയാണ് ഇപ്പോൾ അശ്വതി. കായംകുളം പെരിങ്ങാല ചേനേഴത്ത് ആർ.അശ്വതി ഒന്നര മാസം മുൻപായിരുന്നു സശസ്ത്ര സീമാ ബെൽ എന്ന അതിർത്തി രക്ഷാസേനയിൽ കോൺസ്റ്റബിളായി നിയമനം ലഭിച്ചത്. ആദ്യം അശ്വതിയെ തേടിയെത്തിയത് ഇന്ത്യ- നേപ്പാൾ അതിർത്തി കാക്കുന്ന ജോലിയായിരുന്നു. എന്നാൽ ബീഹാറിലെ കിഷൻഗഞ്ചിൽ സേനയുടെ ക്യാമ്പിലേക്ക് കഴിഞ്ഞദിവസമായിരുന്നു അശ്വതിക്ക് മാറ്റം ലഭിക്കുകയും ചെയ്തത്. തൻ്റെ ഇരുപതാം വയസിൽ വിവാഹിതയായ അശ്വതിക്ക് ഒരു കുട്ടി പിറന്നതും, അതിന് പിന്നാലെയായിരുന്നു ദാമ്പത്യബന്ധം പിരിയേണ്ടി വന്നതും.

പോളിടെക്നിക് ഡിപ്ലോമ പാസായി കഴിഞ്ഞ അശ്വതി ഇതോടെ സ്വന്തം കാലിൽ നിൽക്കാനുള്ള ശ്രമങ്ങൾ ആരംഭിക്കുകയായിരുന്നു. പിഎസ്‌സി പരീക്ഷകൾ തുടർച്ചയായി എഴുതിയെങ്കിലും ഒന്നും ലഭിച്ചില്ല. 25 വയസ്സു സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ്റെ അതിർത്തി രക്ഷ സേനയിലേക്ക് അശ്വതി അപേക്ഷിക്കുകയും ചെയ്തിരുന്നു. എഴുത്തു പരീക്ഷ പാസായതോടെയാണ് ആത്മവിശ്വാസം അശ്വതിയിൽ വർദ്ധിച്ചത്. കഠിനമായ ഓട്ടമായിരുന്നു അശ്വതി അടുത്തിടെ നേരിടേണ്ടിവന്നത്. ഏഴ് മിനുട്ടിനുള്ളിൽ ഒന്നര കിലോമീറ്ററോളം ഓടണം. അതിൽ വിജയിച്ച അശ്വതിയുടെ പോരാട്ടം ലക്ഷ്യം കണ്ടെങ്കിലും കോവിഡ് കാരണം നിയമനടപടികളെല്ലാം വൈകുകയും ചെയ്തു.ഇത് നിർത്തിവച്ചതോടെ പിന്നെയും അശ്വതിക്ക് ആശങ്ക ഏറുകയും ചെയ്തു. എന്നാൽ ഈ വർഷമാദ്യം റാങ്ക് പ്രസിദ്ധീകരിച്ചപ്പോൾ അശ്വതിയും ലിസ്റ്റിൽ ഇടം നേടുകയും ചെയ്തിരുന്നു. ഇത് അശ്വതിക്ക് ജീവിതത്തിൽ കിട്ടിയ ഏറ്റവും വലിയ ലോട്ടറി എന്ന് തന്നെ പറയണം.

മകൻ മൂന്നാം ക്ലാസ് വിദ്യാർഥിയായ ഖനശ്യാം ദേവിനെ മാതാപിതാക്കളായ അനിൽക്കുട്ടനും രാജലക്ഷ്മിക്കുമൊപ്പം നിർത്തിയിട്ടാണ് അശ്വതി ഇപ്പോൾ ബീഹാറിലേക്ക് യാത്രതിരിച്ചിരിക്കുന്നത്. ജീവിതത്തിൻ്റെ കനൽവഴികളെല്ലാം അവസാനിച്ച ഒരു പ്രതീക്ഷയിലാണ് ഇപ്പോൾ അശ്വതി എന്ന് തന്നെ പറയാം. ജീവിതം കൈവിട്ടു പോകുമെന്ന് തോന്നിയ ഘട്ടത്തിൽ സ്വപ്നങ്ങൾ എല്ലാം തന്നെ അശ്വതി മുറുകെ പിടിക്കുകയും ചെയ്തു. എന്നാൽ ഇപ്പോൾ അശ്വതി തൻ്റെ സ്വപ്നങ്ങൾ കൊണ്ട് പൊരുതി കയറിയിരിക്കുന്നത് അതിർത്തി രക്ഷാസേന യിലേക്ക് ആണ്. 29 വയസ് മാത്രമാണ് അശ്വതിക്ക്.

ചെറിയ പ്രായത്തിൽ തന്നെ ആണ് അശ്വതി തൻ്റെ ജീവിത സ്വപ്നം സഫലീകരിക്കുന്നത്. അതിർത്തി രക്ഷാസേനയിൽ കോൺസ്റ്റബിളായാണ് അശ്വതിക്ക് ഇപ്പോൾ നിയമനം ലഭിച്ചിരിക്കുന്നത്. ബീഹാറിൽ ഇന്ത്യ – നേപ്പാൾ അതിർത്തി കാക്കുന്ന ജോലിയായിരുന്നു ആദ്യം അശ്വതിയെ തേടി എത്തിയത്. ഇരുപതാം വയസ്സിൽ വിവാഹിതയായ അശ്വതിക്ക് ഒരു മകനാണു കൂട്ടിനുള്ളത്. മകനൊപ്പം സന്തോഷകരമായ ഒരു ജീവിതം നയിച്ച് പോവുകയാണ് അശ്വതിയും വീട്ടുകാരും. ജീവിതത്തിലെ ഇരുളഴി ദിനങ്ങൾ അസ്തമിച്ചിരിക്കുകയാണ്. ഇനി പുതിയ പ്രകാശത്തിൻ്റെ നാളുകളാണ് അശ്വതിക്ക് ഉള്ളത്.അശ്വതിക്ക് വിജയാശംസകൾ നേർന്നു കൊണ്ട് നിരവധി പേരാണ് എത്തുന്നത് .

Leave a Reply

Your email address will not be published. Required fields are marked *