യുവതി സ്വയം വിവാഹിതയായി എങ്ങനെ എന്ന് കണ്ടോ? വീഡിയോ വൈറലാകുന്നു.!!

ഒടുവിൽ ഏറെ ചർച്ചയായ ആദ്യ ‘സോളോഗമി’ ഇന്ത്യയിൽ നടപ്പായി. ഗുജറാത്തിൽ നിന്നുള്ള പെൺകുട്ടിയായ ക്ഷമ ബിന്ദുവാണ് സ്വയം വിവാഹം ചെയ്തത്. ചുവന്ന വിവാഹ വസ്ത്രം ധരിച്ച് മംഗല്യസൂത്രവും സിന്ദൂരവും അണിഞ്ഞ് തന്റെ വിവാഹ ചടങ്ങിൽ നൃത്തം ചെയ്യുന്ന ക്ഷമയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. തന്നെ പിന്തുണച്ച എല്ലാവർക്കും നന്ദി അറിയിക്കുകയാണെന്ന് വിവാഹത്തിന് പിന്നാലെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിൽ ക്ഷമ പ്രതികരിച്ചു. ‘എനിക്ക് സന്ദേശം അയയ്‌ക്കുകയും എന്നെ അഭിനന്ദിക്കുകയും ഞാൻ വിശ്വസിച്ചതിന് വേണ്ടി പോരാടാൻ എനിക്ക് ശക്തി നൽകുകയും ചെയ്‌ത എല്ലാവർക്കും നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു’.

വീഡിയോയിൽ ക്ഷമ പറഞ്ഞു പ്രശ്നങ്ങൾ ഒഴിവാക്കാൻ നേരത്തേ നിശ്ചയിച്ച തീയതിക്ക് മുൻപ് തന്നെ വിവാഹം നടത്തുകയായിരുന്നു. സ്വയം വിവാഹം കഴിക്കാനുള്ള ക്ഷമയുടെ തീരുമാനത്തിനെതിരെ നേരത്തേ ബി ജെ പി രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ആഴ്ചയായിരുന്നു താൻ സ്വയം വിവാഹം കഴിക്കാൻ തീരുമാനിച്ചതായി ക്ഷമ വ്യക്തമാക്കിയത്. താൻ ഒരിക്കലും വിവാഹം കഴിക്കാൻ ആഗ്രഹിച്ചിട്ടില്ലെന്നും എന്നാൽ വധുവായി അണിഞ്ഞൊരുങ്ങാൻ ആഗ്രഹമുണ്ടായിരുന്നു ക്ഷമ വ്യക്തമാക്കിയത്.

എന്നാൽ ഇതിനെതിരെ ബിജെപി രംഗത്തെത്തുകയായിരുന്നു. ഇത്തരം വിവാഹങ്ങൾ ഹിന്ദുമതത്തിന് എതിരാണെന്നും ക്ഷാമയെ ക്ഷേത്രത്തിൽ വെച്ച് വിവാഹം കഴിക്കാൻ അനുവദിക്കില്ലെന്നുമായിരുന്നു വാർത്തയോട് ബിജെപി നേതാവ് പ്രതികരിച്ചത്. അതേസമയം ക്ഷമയുടേത് ബുദ്ധിശൂന്യമായ തീരുമാനം ആണെന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് മിലിന്ദ് ഡിയോറ പ്രതികരിച്ചത്. ബുദ്ധിശൂന്യമായ തോന്നല്‍. രാജ്യത്തിന്‍റെ സംസ്ക്കാരത്തിന് എതിരായ പ്രവണതയാണിത്, മിലിന്ദ് ട്വീറ്റിൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *