കാമുകൻ പ്രണയത്തിൽ നിന്നും പിന്മാറിയ മനോവിഷമത്തിൽ ആ.ത്മ.ഹ.ത്യ ചെയ്യാൻ പാറ മുകളിൽ കയറി യുവതി. തലമാല സ്വദേശിനിയായ 26 കാരിയാണ് പാറക്കെട്ടിൽ കയറിയത്. പോലീസിൻ്റെ സമയോചിതമായ ഇടപെടലിലാണ് യുവതിയുടെ ജീവൻ രക്ഷിക്കാനായത്. 26 കാരി ഒരു യുവാവുമായി പ്രണയത്തിലായിരുന്നു. അടുത്തിടെ താൻ ബന്ധത്തിൽ നിന്ന് പിന്മാറുകയാണെന്ന് കാമുകൻ അറിയിച്ചിരുന്നു. ഇതോടെ മാനസികമായി തകർന്ന യുവതി ഇന്നലെ പുലർച്ചെ വീടുവിട്ടിറങ്ങി. അടി മാടി പഞ്ചായത്തിലെ കുതിരയിടുക്കൽ മലമുകളിലെത്തി. മഴയായതിനാൽ പാറക്കെട്ടിനു വഴുക്കൽ ഉണ്ടായിരുന്നു. യുവതിയുടെ പാറയുടെ മുകൾഭാഗത്ത് അപകടമായ സാഹചര്യത്തിൽ നിൽക്കുന്നത് കണ്ട നാട്ടുകാർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.
തുടർന്ന് അടിമാലി എസ് ഐ കെ.എം.സന്തോഷ്കുമാറും സംഘവും സ്ഥലത്തെത്തി. പോലീസ് താഴോട്ട് ഇറങ്ങാൻ പറഞ്ഞപ്പോൾ താൻ ആ.ത്മ.ഹ.ത്യ ചെയ്യാനാണ് വന്നതെന്ന് യുവതി ഉറക്കെ വിളിച്ചു പറഞ്ഞു. ഒരു മണിക്കൂറോളം പോലീസ് യുവതിയോട് സംസാരിച്ചു. ഒടുവിൽ എന്ത് പ്രശ്നത്തിനും പരിഹാരം ഉണ്ടാക്കാം എന്ന പൊലീസിൻ്റെ ഉറപ്പിലാണ് 26 കാരി താഴെ ഇറങ്ങിയത്. യുവതിയെ മാതാപിതാക്കളോടൊപ്പം വിട്ടു. കാമുകനായിരുന്ന യുവാവിനോടും, ബന്ധുക്കളോടും അടുത്ത ദിവസം പോലീസ് സ്റ്റേഷനിൽ ഹാജരാകാൻ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിട്ടുണ്ട്.