കണ്ണൂർ തലശ്ശേരി ചോനാടത്ത് താമസിക്കുന്ന സിഷ്ണ എന്ന പെൺകുട്ടിയെ അടുത്തറിയുന്ന എല്ലാവർക്കും ഒരു അത്ഭുതം തന്നെയാണ്. കാഴ്ചശക്തിയോ, കേൾവിശക്തിയോ, സംസാരശേഷിയോ ഇല്ലാതിരുന്നിട്ടും ഈ യുവതി ചെയ്യുന്ന കാര്യങ്ങൾ, കണ്ണുള്ളവർക്ക് പോലും അപ്രാപ്യമായ കാര്യങ്ങളാണെന്ന് എടുത്തുപറയേണ്ട ഒന്ന് തന്നെയാണ്. സിഷ്ണ കാഴ്ചശക്തി ഇല്ലാതെതന്നെ കുടകളും പേനകളും കാർപെറ്റുകളും ശില്പങ്ങളും വളരെ ഭംഗിയോടെ കൈകാര്യം ചെയ്തുകൊണ്ട് നിർമ്മിക്കുകയും ചെയ്യും. ഇതിനുപുറമെ നന്നായി നൃത്തവും താരം ചെയ്യുന്നുണ്ട്. 29 കാരിയായ സിഷ്ണയുടെ കഴിവുകൾ കണ്ടിട്ട് കണ്ണൂർ ജില്ലയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ സിഷ്ണയ്ക്ക് ജോലിയും നൽകി. ആശുപത്രിയിൽ സോപ്പ് എടുത്തുകൊടുക്കുന്ന തൊഴിലാണിപ്പോൾ സിഷ്ണ നിർവഹിച്ചു പോരുന്നത് .
എല്ലാ പിന്തുണയുമായി അച്ഛൻ ആനന്ദകൃഷ്ണൻനും അമ്മയും അനിയനും കൂടെ തന്നെ ഉണ്ട്. ജന്മനാ അനങ്ങാൻ പോലും പറ്റാത്ത അവസ്ഥയിലായിരുന്നു സിഷ്ണ മൂന്ന് വയസ്സ് വരെ.കഴുത്ത് പോലും വളഞ്ഞ് നിൽക്കുന്ന അവസ്ഥ. എന്നാൽ കുടുംബം കൂടെ തന്നെ സിഷ്ണയ്ക്ക് ഒപ്പമുണ്ടായിരുന്നു. ഫിസിയോതെറാപ്പിയിലൂടെ മറ്റു കാര്യങ്ങളുമൊക്കെ ചെയ്തു നടക്കാൻ പറ്റുന്ന അവസ്ഥയിലേക്ക് ഇപ്പോൾ എത്തിയിരിക്കുകയാണ്.
ഹൃദയസംബന്ധമായ അസുഖം ചെറുപ്പത്തിലെ ഇവർക്കുണ്ടായിരുന്നു. ഒരു കണ്ണിന് ആദ്യം കാഴ്ചശക്തി ഉണ്ടായിരുന്നുവെങ്കിലും ക്രമേണ അത് നഷ്ടപ്പെടുകയായിരുന്നു. കേൾവി ശക്തിയും,സംസാരശേഷിയും ഇല്ലായിരുന്നു. ജനിച്ച് ഒരു വയസ് കഴിഞ്ഞപ്പോഴാണ് അവർ ഇക്കാര്യം തിരിച്ചറിഞ്ഞത് .ഒട്ടേറെ പ്രതിസന്ധികൾ ആയിരുന്നു ആ സമയത്ത് സിഷ്ണ നേരിടേണ്ടിവന്നത്.
സിഷ്ണയുടെ കുടുംബവും കണ്ണീരാൽ മുങ്ങപ്പെട്ടായിരുന്നു. എന്നാൽ തോറ്റു കൊടുക്കില്ല എന്ന കുടുംബത്തിൻ്റെ വാശിയും സിഷ്ണയുടെ മനസ്സിൻറെ ഉറപ്പുമാണ് ഉൾക്കാഴ്ചയുടെ കാര്യത്തിൽ മുന്നേറാൻ കൃഷ്ണയ്ക്ക് ഇന്ന് വഴി ഒരുക്കിയിരിക്കുന്നതും.പഠിക്കാൻ പോയ സ്ഥലത്തുനിന്ന് മുഴുവൻ വൈകല്യം തഴയപ്പെട്ടു എങ്കിൽ കൂടിയും, വിട്ടുകൊടുക്കാൻ സിഷ്ണ തയ്യാറായിരുന്നില്ല. കാഴ്ചശക്തിയില്ലാത്തവർ വായിക്കുവാനും ആശയ വിനിമയം നടത്തുവാനും ഉപയോഗിക്കുന്ന ബ്രെയിലി ലിപി പഠിച്ചെടുത്തു. ബോംബെയിലെ ഹെലൻ കെല്ലർ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പഠിക്കുകയും ചെയ്തു. തോറ്റു കൊടുക്കാൻ ഒരിക്കലും ഈ പെൺകുട്ടി തയ്യാറായില്ല. സിഷ്ണ നൃത്തം പഠിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ അതും പഠിച്ചെടുത്തു.
ഇവരുടെ കഴിവ് കൃത്യമായി തിരിച്ചറിഞ്ഞ സഞ്ജയ് അമ്പലപ്പറമ്പ് എന്ന വ്യക്തി ഇവരുടെ കഥ ആസ്പദമാക്കി കണ്മണി എന്ന പുസ്തകം രചിക്കുകയും ചെയ്തിട്ടുണ്ട്. ആ പുസ്തകം സിഷ്ണ വായിക്കുന്നത് ബ്രെയ്ലി ലിപി ഉപയോഗിച്ചാണ്. സിഷ്ണയുടെ കഴിവ് മനസ്സിലാക്കി നിരവധി ചാനൽ പരിപാടികളിൽ നിന്ന് ക്ഷണം ലഭിക്കുകയും ചെയ്തിട്ടുണ്ട്. പണം തരും പടം, കോമഡി ഉത്സവം, മമ്മൂട്ടി അവാർഡ് നൽകുന്ന ഫീനിക്സ് അവാർഡ് തുടങ്ങിയ സ്ഥലങ്ങളിൽ സിഷ്ണ കുടുംബത്തിൻ്റെ സഹായത്തോടെ എത്തുകയും ചെയ്തിട്ടുണ്ട്. ഇന്ന് സിഷ്ണ തിരക്കിലാണ്. തൻ്റേതായ ലോകത്ത് പലരീതിയിലുള്ള വ്യക്തിമുദ്രപതിപ്പിച്ച അവർ യാത്ര തുടരുകയാണ്. സിഷ്ണ ഇന്ന് ഏവർക്കും മാതൃകയായിരിക്കുകയാണ് സിഷ്ണയ്ക്ക് ഇന്ന് ഏറെ കരുത്ത് നൽകുന്നത് സിഷ്ണയുടെ കുടുംബം തന്നെയാണ്.