ഇന്നലെ വൈകീട്ട് 5മണിയോടെ ആയിരുന്നു വീട്ടുമുറ്റത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ കണ്ണാതാവുന്നത് അഞ്ചല്‍ തടിക്കാട് നിന്നും കണാതായ രണ്ടര വയസ്സുകാരനെ കണ്ടെത്തി. അന്‍സാരി-ഫാത്തിമ ദമ്പതികളുടെ മകന് ഫര്‍ഹാനെയാണ് വീട്ടില്‍ നിന്നും ഒരു കിലോ മീറ്റര്‍ അകലെയുള്ള റബ്ബര്‍ തോട്ടത്തില്‍ നിന്നും കണ്ടെത്തിയത്. ബോധരഹിതനായ നിലയിലായിരുന്നു കുട്ടിയെങ്കിലും ആരോഗ്യ നില തൃപ്തികരമാണ്. കുട്ടിയെ പുനലൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
12 മണിക്കൂര്‍ നേരത്തെ തെരച്ചിലിനൊടുവിലാണ് കുട്ടിയെ കണ്ടെത്തിയത്.
അതേസമയം കുട്ടിയെ കണ്ടെത്തിയ സ്ഥലത്ത് നേരത്തെ പൊലീസ് തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായിരുന്നില്ല. രണ്ടാമതും നടത്തിയ പരിശോധനയില്‍ കുട്ടിയെ കണ്ടതില്‍ ദുരൂഹത സംശയിക്കുന്നത്. കുട്ടിയെ ആരെങ്കിലും കൊണ്ടിട്ടതാകാം എന്നാണ് കരുതുന്നത്.
ഇന്നലെ വൈകിട്ട് 5.30 ഓടെയാണ് കുട്ടിയെ കാണാതായത്. ബന്ധുക്കളും നാട്ടുകാരും പൊലീസും ഫയര്‍ ഫോഴ്സും പല സംഘങ്ങളായി തിരിഞ്ഞായിരുന്നു തിരച്ചില്‍.