ഭർത്താവിന്റെ വീട്ടിലെ കുളിമുറിയിൽ യുവതിയെ മ.രി.ച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവും അമ്മയും അറസ്റ്റിൽ. പെരിങ്ങോട്ടുകര കരുവേലി അരുൺ അമ്മ ദ്രൗപതി എന്നിവരെയാണു ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തത്. ഇരിങ്ങാലക്കുട മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു. രണ്ടര വർഷമായി പൊലീസും പിന്നാലെ ക്രൈംബ്രാഞ്ചും അന്വേഷിച്ചിട്ടും കേസ് മുന്നോട്ടു നീങ്ങാത്തതിൽ പ്രതിഷേധിച്ചു ശ്രുതിയുടെ വീട്ടുകാർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ ക്രൈം ബ്രാഞ്ചിനു കോടതി നോട്ടിസ് അയച്ചതിനു പിന്നാലെയാണ് ഇവരെ അറസ്റ്റ് ചെയ്തത്. സ്ത്രീധന പീ.ഡ.ന.ത്തെ തുടർന്നുള്ള മരണത്തിന് ഐപിസി 304 (ബി) വകുപ്പാണ് ഇവർക്കെതിരെ ചുമത്തിയത്. 7 വർഷത്തിൽ കുറയാത്ത ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.
മുല്ലശേരി നരിയംപുള്ളി ആനേടത്തു സുബ്രഹ്മണ്യന്റെയും ശ്രീദേവിയുടെയും മകളായ ശ്രുതിയെ 2020 ജനുവരി 6ന് ആണു മ.രി.ച്ച നിലയിൽ കണ്ടെത്തിയത്. കുളിമുറിയിൽ കുഴഞ്ഞുവീണു മ.രി.ച്ചെ.ന്നാ.യി.രുന്നു ഭർതൃവീട്ടുകാരുടെ വാദം. എന്നാൽ, സ്ത്രീധനം കൂടുതൽ ആവശ്യപ്പെട്ടു ശ്രുതിയെ അരുൺ മാനസികമായി പീഡിപ്പിക്കാറുണ്ടെന്നും കൊ.ല.പാ.ത..ക.മാ.ണെ.ന്നും കാട്ടി ശ്രുതിയുടെ വീട്ടുകാർ പരാതി നൽകിയതോടെയാണ് അന്വേഷണം സംസ്ഥാന ക്രൈം ബ്രാഞ്ച് ഏറ്റെടുത്തത്. മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ടിൽ ശ്വാസം മുട്ടിയാണു ശ്രുതിയുടെ മ.ര.ണ.മെ.ന്നു കണ്ടെത്തിയതു നിർണായകമായി.