ചെറായി ദേവസ്വംനടയിൽ പെട്രോൾ പമ്പിൽ മോഷണം നടത്തിയ ദമ്പതികൾ അറസ്റ്റിൽ, തൃശൂർ പട്ടിക്കാട് ചെമ്പുത്തറ പുഴക്കൽപറമ്പിൽ വീട്ടിൽ “ജോസ്ന മാത്യു” ഇവരുടെ ഭർത്താവ് “റിയാദ്” എന്നവരാണ് പി.ടി.യി.ലാ.യ.ത്. വ്യാഴാഴ്ച പുലർച്ചെയാണ് ചെറായി ജങ്ഷനിൽ രംഭ ഫ്യുവൽസിൽ നിന്നും ഓഫീസ് മുറി കു.ത്തി.ത്തു.റ.ന്ന്. ഒന്നര ലക്ഷം രൂപയും മൊബൈൽ ഫോണും മോ.ഷ്ടി.ച്ച.ത്. അത്താണിയിൽ നിന്നുള്ള ലോഡ്ജിൽ നിന്നുമാണ് മുനമ്പം പോലീസ് പ്രതികളെ പിടികൂടിയത്. സംഭവത്തിന് ശേഷം രണ്ടുപേരും സംസ്ഥാന പാതയിലൂടെ നടന്ന് പോകുന്ന cctv ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു.
ദൃശ്യങ്ങളിൽ നിന്നും ഒരാൾ സ്ത്രീയാണെന്ന് വ്യക്തമായിരുന്നു. തുടർന്ന് നടത്തിയ ശാസ്ത്രീയ വിശകലനത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്. പ്രതികൾ ഉപയോഗിച്ച മാരുതി കാറും കുത്തിതുറക്കാൻ ഉപയോഗിച്ച സ്ക്രൂഡ്രൈവറും കൺടെടുത്തു. ഒന്നാം പ്രതി റിയാദ് തൃശൂർ എറണാംകുളം ജില്ലകളിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ നിരവധി മോ.ഷ.ണ.ക്കേ.സു.ക.ളി.ൽ. പ്ര.തി.യാ.ണ്.
ആലങ്ങാട് ഭാഗത്തും തൃശൂർ കുന്നംകുളത്തും സമാനമായ രീതിയിൽ പെട്രോൾ പമ്പ് കുത്തിത്തുറന്ന കേസുകൾക്ക് പിന്നിലും ഇവരാണെന്ന് സംശയിക്കുന്നതായി പോലീസ് അറിയിച്ചു. എറണാംകുളം റൂറൽ ജില്ല പോലീസ് മേധാവി കെ കാർത്തികേയന്റെ നേതൃത്വത്തിലുള്ള അഞ്ചാംഗസംഗം നടത്തിയ അന്വേഷണത്തിലാണ് നാല്പത്തി എട്ട് മണിക്കൂറിനുള്ളിൽ പ്രതികളെ പിടികൂടാനായത്.