സിനിമ സീരിയൽ നാടക നടൻ ഡി ഫിലിപ് അ.ന്ത.രി.ച്ചു. പ്രമുഖ സിനിമാ, നാടക, സീരിയല്‍ നടനും ചലച്ചിത്ര നിര്‍മ്മാതാവുമായ ഡി.ഫിലിപ്പ് അ.ന്ത.രി.ച്ചു. 79 വയസ്സായിരുന്നു. ഇന്ന് പുലര്‍ച്ചെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അ.ന്ത്യം. സംസ്ഥാന ബഹുമതികള്‍ ഉള്‍പ്പെടെ നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. കൊല്ലം കാളിദാസ കലാകേന്ദ്രം, കെപിഎസി നാടക സമിതികളിലെ മുഖ്യ നടനായിരുന്നു. 1981 ല്‍ കോലങ്ങള്‍ എന്ന സിനിമ നിര്‍മ്മിച്ചു. കോട്ടയം കുഞ്ഞച്ചന്, വെട്ടം, പഴശ്ശിരാജ, അര്‍ത്ഥം തുടങ്ങി നിരവധി സിനിമകളില്‍ വേഷമിട്ടു. സംസ്കാരം പിന്നീട് നിശ്ചയിക്കും.
പ്രമുഖ മലയാള സിനിമ, നാടക, സീരിയൽ നടൻ ഡി ഫിലിപ്പ് അ.ന്ത.രി.ച്ചു. തിരുവനന്തപുരത്തെ സ്വകാര്യ അശുപത്രിയിൽ വച്ചായിരുന്നു അ.ന്ത്യം. 79 വയസായിരുന്നു. തിരുവല്ല സ്വദേശിയാണ്. കോട്ടയം കുഞ്ഞച്ചൻ, വെട്ടം, അർഥം, പഴശ്ശിരാജ തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിട്ടുണ്ട്. കാളിദാസ കലാകേന്ദ്രത്തിന്റെയും കെപിഎസിയുടെയും പ്രധാന നടനായിരുന്നു ഡി ഫിലിപ്പ് 1980ലെ പ്രളയം എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിൽ സജീവമാകുന്നത്. പിന്നീട് 1981ൽ കെ.ജി ജോർജ് ചിത്രം കോലങ്ങളുടെ സഹനിർമാതാവും കൂടിയായിരുന്നു ഫിലിപ്പ്. സിനിമയ്ക്കും നാടകങ്ങൾക്കും പുറമെ ടെലിവിഷൻ സീരിയലുകളിലും ഫിലിപ്പ് ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്. ദിലീപ് ചിത്രം വെട്ടം സിനിമയിൽ നായികയുടെ അച്ഛൻ കഥാപാത്രത്തെ അവതരിപ്പിച്ചത് ഡി ഫിലിപ്പായിരുന്നു. സം.സ്കാരം പിന്നീട്.