മലയാളികളുടെ പ്രിയതാരം ആണ് ബിജുകുട്ടൻ. മിനിസ്ക്രീനിലും സിനിമകളിലും സജീവസാന്നിധ്യമായ താരത്തിൻ്റെ പേര് കേട്ടാൽ തന്നെ മലയാളികളുടെ ചുണ്ടിൽ ചിരി വിരിയും. പോത്തൻവാവയിലെ കരിവണ്ടായും, ചോട്ട മുംബൈയിലെ സുശീലനായും മലയാളി മനസ്സിൽ ഇടംപിടിച്ച ബിജുക്കുട്ടൻ ഒടുവിൽ മിന്നൽ മുരളിയിലാണ് അഭിനയിച്ചത്. സോഷ്യൽ മീഡിയയിൽ സജീവമായ താരം. കുടുംബവിശേഷങ്ങളും വീഡിയോകളുമെല്ലാം പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ ബിജുക്കുട്ടൻ്റെയും മകളുടെയും ഒന്നിച്ചുള്ള പുതിയ ഡാൻസ് വീഡിയോയാണ് സോഷ്യൽ മീഡിയയിൽ കൊടൂര വൈറലായി മാറിക്കൊണ്ടിരിക്കുന്നത്.ബിജുക്കുട്ടൻ്റെ മൂത്തമകൾ ലച്ചു എന്ന 19കാരി ലക്ഷമിക്കൊപ്പമുള്ള വീഡിയോ ആണ് താരം പങ്കുവെച്ചത്.
അണ്ടിപ്പിള്ളിക്കാവിലെ മൈക്കിൾ ജാക്സൺ എന്ന ക്യാപ്ഷനോടെയാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്.ദ വാര്യർ എന്ന ചിത്രത്തിലെ ഗാനത്തിന് ആണ് ഇരുവരും ചുവട് വെച്ചിട്ടുള്ളത്. അജു വർഗീസ് ഉൾപ്പെടെയുള്ള താരനിര വീഡിയോ ഏറ്റെടുത്തിട്ടുണ്ട്. ഇത്രയും വലിയ മകൾ ബിജുകുട്ടന് ഉണ്ടായിരുന്നോ എന്നും, അച്ഛനും മകളും പൊളിച്ചു എന്നൊക്കെയാണ് കമൻ്റുകൾ എത്തുന്നത്. ലക്ഷ്മിയെന്നും പാർവതിയെന്നും പേരുളള രണ്ട് പെൺമക്കളുടെ പിതാവാണ് ബിജു. വൈറലാകുന്ന വീഡിയോ കാണാം.