വീണ്ടും വീണ്ടും പറയിപ്പിക്കല്ലേ എന്ന് എത്ര പ്രാവിശ്യം പറഞ്ഞു ചാപ്പാ… ഷഹനാസിന്റെ തുറന്ന് പറച്ചിലില്‍ ഞങ്ങള്‍ അങ്ങ് ഞെട്ടിത്തരിച്ചു പോയി എന്നൊക്കെ പറഞ്ഞു വലിയ ഒരു അത്ഭുതം എന്റെ ഈ പറച്ചില് കൊണ്ട് ഉണ്ടാക്കി കളയാം എന്ന ചിന്ത ഒന്നും എനിക്ക് പണ്ടേയില്ല….ഇതൊന്നും ഒട്ടും പുതുമ ഉള്ളതല്ല കാരണം ഇതൊക്കെ അടക്കമാണ് അദ്ദേഹം ആഘോഷിക്കപ്പെടുന്നത് അദ്ദേഹത്തിന്റെ സൗഹൃദങ്ങള്‍ സംരക്ഷിക്കുന്നത്.
ഒരു അധ്യാപകന് സ്വന്തം മുന്നില്‍ ഇരിക്കുന്ന വിദ്യാര്‍ത്ഥി സ്വന്തം കുഞ്ഞിനെ പോലെ തോന്നണം അതല്ല എങ്കില്‍ പോയി ചാവണം ….സ്വന്തം വിദ്യാര്‍ത്ഥികളെ പോലും മലിനപ്പെടുത്തിയ ഇയാള്‍ സാമൂഹിക നാശമാണ്….. വളരെ സാധാരണക്കാരിയായി ജനിച്ചു. ജീവിക്കാന്‍ വേണ്ടി പ്രവാസി ആയ ഒരു ഉമ്മ വളര്‍ത്തിയ മകള്‍ ആണ് ഞാന്‍… ഒരു പെണ്ണ് വളര്‍ത്തിയ മകള്‍. എന്റെ ജീവിതത്തില്‍ ഞാനിപ്പോള്‍ അനുഭവിക്കുന്നത് ബോണസ്സ് ആയിട്ട് മാത്രമേ എനിക്ക് തോന്നുന്നുള്ളൂ…അത്കൊണ്ട് തന്നെ ഇപ്പോള്‍ അനുഭവിക്കുന്നത് ഒക്കെ പുത്തരിയും അല്ല…നഷ്ടപെടലുകളും…
പിന്നെ ആദ്യമാണ് ഇങ്ങനെ ഒരു കേസും പോലീസ് സ്റ്റേഷനും മൊഴി എടുക്കലും ഒക്കെ ….എല്ലാം തനിച്ചാണ് ചെയ്തത് എന്തെല്ലാം ഈ ലോകത്ത് സംഭവിക്കുന്നു എന്ന് ഒറ്റയ്ക്ക് നെരിട്ട് തന്നെ പഠിക്കണം. പുറത്ത് പറയാന്‍ പറ്റാത്തവരുടെ അവസ്ഥ ഞാന്‍ മനസിലാക്കുന്നു നിങ്ങള്‍ക്ക് കൂടി വേണ്ടിയാണ് ഞാന്‍…. അദ്ദേഹത്തിന്റെ ശത്രു എന്നത് ഈ സമൂഹത്തില്‍ ഒരു പ്രിവിലേജ് ആണ് എന്നത് ഞാന്‍ ആഘോഷിക്കുന്നു. തെറ്റിന്റെ ഒരു കണിക എങ്കിലും എന്നില്‍ ഉണ്ടെങ്കില്‍ ഈ പോരാട്ടത്തിന് മുന്നിലേക്കിറങ്ങാന്‍ മാത്രം വിഡ്ഢിയല്ല ഞാന്‍….
ഒരു എഴുത്തുകാരന് വീട്ടിലേക്ക് വിളിക്കുമ്ബോള്‍ അദ്ദേഹം വിഭാര്യന് ആണെന്നും ഒരു ജോലിക്കാരി മാത്രമാണ് അവിടെ ഉള്ളത് എന്നും ആര്‍ക്കുമറിയില്ല. ആ വീട്ടില്‍ മക്കളും ഭാര്യയും ഒക്കെയായി ഒരുപാട് ആളുകള്‍ ഉണ്ടെന്ന് ഓരോ പാവങ്ങളും വിചാരിക്കും . അതും ചൂഷണം ചെയ്യപ്പെടുകയാണ് ……… പ്രണയത്തില്‍ ഉന്മാദിയായ കാമുകി പിന്നീട് അദ്ദേഹത്തിന്റെ കഥയിലെ കഥാപത്രമായി മാറുന്നത് സ്വഭാവികം എന്നാല്‍ കാമുകിയുടെ ശരീത്തിലെ വള്ളിപുള്ളികള്‍ ആ കഥകളില്‍ കലഹിക്കുന്നത് മനുഷ്യരോടാണ്….
കൂടുതൽ അറിയാൻ വീഡിയോ കാണുക ….