ലോകത്തിലെ ഏറ്റവും വില കൂടിയ മരതകം..

ചുവപ്പ് സാരിയില്‍ നവവധുവായി അണിഞ്ഞൊരുങ്ങി നില്ക്കുന്ന നയന്‍താരയുടെ ചിത്രം ലോകമെമ്പാ ടുമുള്ള ആരാധകരുടെ മനം കവരുന്നത് തന്നെയായിരുന്നു. രാജകുമാരിയെ പോലെ മനോഹരിയായി വിവാഹ വേദിയിലെക്കെത്തുന്ന ചിത്രത്തിലെ പ്രധാന ആകര്‍ഷണമായി മാറിയത് നടി ധരിച്ച ആഭരണങ്ങള്‍ തന്നെയായിരുന്നു. പരമ്പരാഗത ശൈലിയും മോഡേണ്‍ എലമന്റുകളും ഒരുപോലെ സമന്വയിപ്പിച്ച വിവാഹ വസ്ത്രവും ആഭരണങ്ങളുമാണ് നടി ധരിച്ചിരുന്നത്. ഇപ്പോളിതാ നടിയുടെ ആഭരണങ്ങളെക്കുറിച്ചുള്ള കൂടുതല്‍ വിശേഷങ്ങള്‍ പുറത്ത് വരുകയാണ്.

മൂന്നര കോടിയോളം രൂപ വിലവരുന്ന നയന്‍താരയുടെ വിവാഹ ആഭരണങ്ങളെല്ലാം മരതകവും വജ്രവും കൊണ്ട് നിര്‍മ്മിച്ചവയാണെന്നാണ് റിപ്പോര്‍ട്ട്.എമറാള്‍ഡും ഡയമണ്ടും ജ്വലിച്ചുനില്‍ക്കുന്ന യൂണീക് ആഭരണങ്ങളാണ് നയന്‍താര അണിഞ്ഞത്. നെറ്റിച്ചുട്ടിയും കമ്മലും മരതകവും വജ്രവും കൊണ്ട് നിര്‍മ്മിച്ചവയാണ്. ലോകത്തിലെ ഏറ്റവും വിലകൂടിയ മരതകം വരുന്നത് ദക്ഷിണാഫ്രിക്കയിലെ സാംബിയയില്‍ നിന്നുമാണ്. നയന്‍താര ധരിച്ച വലിയ ചോക്കര്‍ സാംബിയന്‍ എമറാള്‍ഡ് കൊണ്ടുള്ളതാണ്. നയന്‍താര ധരിച്ച പോള്‍ക മാലയിലും എമറാള്‍ഡ് തന്നെയാണ് ആധിപത്യം ഉറപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *